തിരുവനന്തപുരം– യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ മുൻ ധനമന്ത്രി കെ എൻ ബാലഗോപാലൻ. ധവളപത്രം തയ്യാറാക്കാൻ സർക്കാർ നിയമിച്ച മൂന്നക്ക സമിതി പുറത്ത് നിന്നുള്ളവരാണെന്ന് ബാലഗോപാലൻ പറഞ്ഞു. ധനകാര്യവകുപ്പിന് പുറത്തു നിർത്തി മറ്റൊരു സംവിധാനത്തെ ഏർപ്പെടുത്തി ധവളപത്രം തയ്യാറാക്കിയതിനാൽ തന്നെ ഒരു ഔദ്യോഗിക രേഖയാകില്ല. അതിനാൽ തന്നെ അതിനെ കൈയ്യടിച്ചത് കൊണ്ട് കാര്യമില്ലെന്നും മുൻധനമന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പുറത്തുവിടുന്നത് ഭരണഘടന വിരുദ്ധമാണ്. കടുത്ത നിയമലംഘനമാണ് ഉണ്ടായിട്ടുള്ളത്. അത്തരം ഒരു രേഖ സഭാ നടപടികളുടെ ഭാഗമാകാൻ അനുവദിക്കാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, മുൻമന്ത്രി ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. വിവരവും പുറത്തു പോയിട്ടില്ല. ധനകാര്യവകുപ്പിന്റെ നേതൃത്വത്തിൽ മന്ത്രിസഭയുടെ അനുമതിയോടെയാണ് ധവളപത്രം തയ്യാറാക്കിയതെന്നും കേരളത്തിന്റെ സ്ഥിതി ജനങ്ങൾ അടക്കം എല്ലാവരും അറിയണമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.



