വയനാട്: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും നാളെ വയനാട്ടിലെത്തില്ല. സ്ഥിതിഗതികൾ വിലയിരുത്താൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. മൈസൂരിലെ മോശം കാലാവസ്ഥയെ തുടർന്നാണ് ഇരുവരും യാത്ര മാറ്റിവച്ചത്. എക്സിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.
എത്രയും വേഗം വയനാട്ടിൽ എത്താന്‍ ശ്രമിക്കുമെന്നും മോശം കാലാവസ്ഥയെ തുടർന്ന് ലാൻഡ് ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് സന്ദർശനം മാറ്റിവച്ചതെന്നും എക്സില്‍ കുറിച്ചു.
വയനാട്ടിലെ സംഭവവികാസങ്ങള്‍ നിരീക്ഷിക്കുകയാണെന്നും തന്റെ മനസ് വയനാട്ടിലെ ജനങ്ങൾക്കൊപ്പമാണെന്നും രാഹുൽ അറിയിച്ചു. തന്റെ പ്രാർത്ഥനകൾ വയനാട്ടിലെ ജനങ്ങൾക്കൊപ്പമുണ്ടെന്ന് പ്രിയങ്കാ ഗാന്ധിയും എക്സിൽ കുറിച്ചു.
