പത്തനംതിട്ട- മൂന്നര വയസുള്ള പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് പിടികൂടി. പത്തനംതിട്ട അത്തിക്കയത്താണ് സംഭവം. കണ്ണമ്പള്ളി ചോവൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ ലിബിൻ സി ജോൺസണെയാണ് (23) പെരുനാട് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. 12-ാം തീയതി വൈകിട്ട് 5 മണിയോടെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്.
ഓട്ടോ ഓടിക്കുന്നതിനിടെ പ്രതിയുടെ മടിയിലിരുത്തി ദേഹത്ത് പിടിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായി. ഇത് കണ്ടപ്പോഴാണ് വീട്ടുകാർ കാര്യങ്ങൾ തിരക്കിയത്. തുടർന്ന്, കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







