കൊച്ചി- വ്യാജമദ്യക്കേസിൽ റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിന് ജാമ്യം. അബ്കാരി വകുപ്പ് ചുമത്തിയ കേസിലാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. തന്റെ പേരിലുള്ള വീട്ടിൽ നിന്നല്ല മദ്യം പിടിച്ചെടുത്തതെന്ന് നേരത്തേ ബത്തേരി കോടതിയിലും ഹൈക്കോടതിയിലും ആന്റോ ആവർത്തിച്ചിരുന്നു. നിശ്ചിത ഇടവേളയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ കർശന വ്യവസ്ഥകളോടെയാണ് ജാമ്യം. ഇതൊരു സാധാരണ അബ്കാരി കേസല്ലേയെന്ന് നിരീക്ഷിച്ച ഹൈക്കോടതി, കേസുമായി ബന്ധപ്പെട്ട മറ്റ് അന്വേഷണങ്ങളെല്ലാം എക്‌സൈസിന് നടത്താമെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇടക്കാല ജാമ്യ ഉത്തരവിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







