Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 11
    Breaking:
    • തൊഴിലാളി റിക്രൂട്ട്‌മെന്റിന് സൗദിയും നേപ്പാളും കരാര്‍ ഒപ്പുവെക്കുന്നു
    • സിറിയയില്‍ നീന്തല്‍ കുളങ്ങളിലും ബീച്ചുകളിലും വനിതകള്‍ക്ക് ബുര്‍ക്കിനി നിര്‍ബന്ധമാക്കി
    • ജി-7 ഉച്ചകോടിയിലേക്ക് സൗദി കിരീടാവകാശിക്ക് ക്ഷണം
    • സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെ അമേരിക്ക പിന്തുണക്കുന്നില്ലെന്ന് അംബാസഡര്‍
    • വീടുകളില്‍ പഴയതുണി ശേഖരിക്കാനെത്തി കവര്‍ച്ച നടത്തുന്ന തമിഴ് സംഘം കോട്ടയത്ത് പിടിയില്‍; കേരളം മുഴുക്കെ കേസുകള്‍, 45 അംഗ സംഘം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    നൊമ്പരമായി അനന്തുവിന്റെ വര്‍ണ്ണ ചിത്രങ്ങള്‍; നടന്‍ മോഹന്‍ലാലിനെ വിവരമറിയിച്ച് രമേശ് ചെന്നിത്തല

    പന്നിവേട്ടക്കൊരുക്കിയ കെണിയില്‍ നിന്ന് വൈദ്യൂതാഘാതമേറ്റു മരിച്ച പതിനഞ്ചുകാരന്‍ നിലമ്പൂര്‍, വഴിക്കടവ്, വെള്ളക്കട്ട ആമാടന്‍ അനന്തു(ജിത്തു)വിന്റെ മുറി നിറയെ പല തരം വര്‍ണ്ണ ചിത്രങ്ങള്‍. അനന്തുവിന്റെ കൗമാര സ്പനങ്ങളെ താലോലിച്ച ഈ ചിത്രങ്ങള്‍ വീട്ടുകാരുടെ മാത്രമല്ല ആശ്വാസിപ്പിക്കാനെത്തിയ സന്ദര്‍ശകരുടെ കൂടി നൊമ്പരക്കാഴ്ചയായി.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/06/2025 Kerala Edits Picks 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മരിച്ച അനന്തുവിന്റെ വീട്ടിലെ മുറിയിലെ ചുമരില്‍ വരച്ച ചിത്രങ്ങള്‍ക്കു താഴെ പായയില്‍ തളര്‍ന്നു കിടക്കുന്ന അമ്മ ശോഭ, സഹോദരിമാരായ കൃഷ്‌ണേന്ദു, ദേവിക എന്നിവര്‍.
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം-ഇഷ്ടതാരം നടന്‍ മോഹന്‍ലാല്‍ ചിരിക്കുന്നു. ചുവപ്പും റോസും പച്ചയുമൊക്കെയായി വിവിധ നിറങ്ങളില്‍ ചാലിച്ച് വരച്ച ടെഡിബിയറും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും. ഒപ്പം ‘വായിച്ചു വളരൂ’ എന്ന വാചകം കൂടി എഴുതിയിട്ടുണ്ട് ആ ചുമരില്‍. പന്നിവേട്ടക്കൊരുക്കിയ കെണിയില്‍ നിന്ന് വൈദ്യൂതാഘാതമേറ്റു മരിച്ച പതിനഞ്ചുകാരന്‍ നിലമ്പൂര്‍, വഴിക്കടവ്, വെള്ളക്കട്ട ആമാടന്‍ അനന്തു(ജിത്തു)വിന്റെ മുറി നിറയെ പല തരം വര്‍ണ്ണ ചിത്രങ്ങള്‍. അനന്തുവിന്റെ കൗമാര സ്പനങ്ങളെ താലോലിച്ച ഈ ചിത്രങ്ങള്‍ വീട്ടുകാരുടെ മാത്രമല്ല ആശ്വാസിപ്പിക്കാനെത്തിയ സന്ദര്‍ശകരുടെ കൂടി നൊമ്പരക്കാഴ്ചയായി.

    കഴിഞ്ഞ ദിവസങ്ങളില്‍ അനന്തുവിന്റെ അച്ഛന്‍ സുരേഷിനേയും അമ്മ ശോഭയേയും സഹോദരിമാരായ കൃഷ്‌ണേന്ദുവിനേയും ദേവികയേയും കാണാനെത്തിയവര്‍ക്ക് ആ ചിത്രങ്ങള്‍ കൂടി കാണാതെ പോകാനാവില്ലായിരുന്നു. അമ്മയുടെ സഹോദരിമാരും അനന്തുവിന്റെ ആ മുറിയില്‍ ചിത്രങ്ങള്‍ക്ക് കീഴെയായിരുന്നു കിടന്നത്. ബന്ധുക്കളും നാട്ടുകാരും സ്‌കൂള്‍ കൂട്ടുകാരും അധ്യാപകരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രശസ്തരുമെല്ലാം ആ ചിത്രങ്ങള്‍ കണ്ട് സങ്കടപ്പെട്ടു. ആശ്വസിപ്പിക്കാനെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മോഹന്‍ലാലിനെ വിളിച്ച് അനന്തു വരച്ച മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് വിവരമറിയിച്ചു. ആ കുട്ടി വരച്ച ചിത്രങ്ങള്‍ ഏറെ ആകര്‍ഷകമായി തോന്നി. അവ സ്വപ്‌നം കാണുന്ന ജീവിതത്തിന്റെ നേര്‍ചിത്രങ്ങളായിരുന്നുവെന്നും വീട് സന്ദര്‍ശിച്ച ശേഷം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ പറഞ്ഞു.
    നന്നായി ചിത്രങ്ങള്‍ വരച്ചിരുന്ന അനന്തു പഠനത്തിലും മിടുക്കനായിരുന്നുവെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. നല്ല പാട്ടുകാരനും ഫുട്‌ബോള്‍ കളിക്കാരനുമായിരുന്നു. അനന്തു ക്ലാസ്സില്‍ പാടിയ പാട്ട് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. പത്താം ക്ലാസ്സിലേക്കുള്ള നോട്ടുബുക്കുകള്‍ മനോഹരമായി പൊതിഞ്ഞുവെച്ചത് ആ മുറിയിലുണ്ടായിരുന്നു. വരയും വര്‍ണ്ണങ്ങളും പാട്ടും ഫുട്‌ബോളുമെല്ലാമായി നല്ലൊരു ഭാവി സ്വപ്‌നംകണ്ട് ഉത്സാഹഭരിതനായി പഠിച്ച് മുന്നോട്ടുപോയിരുന്ന അനന്തുവിന്റെ പൊടുന്നനെയുള്ള വിയോഗം ബന്ധുക്കളേയും നാടിനേയും സങ്കടക്കണ്ണീരിലാഴ്ത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    actor mohanlal ananthu Ramesh Chennithala
    Latest News
    തൊഴിലാളി റിക്രൂട്ട്‌മെന്റിന് സൗദിയും നേപ്പാളും കരാര്‍ ഒപ്പുവെക്കുന്നു
    11/06/2025
    സിറിയയില്‍ നീന്തല്‍ കുളങ്ങളിലും ബീച്ചുകളിലും വനിതകള്‍ക്ക് ബുര്‍ക്കിനി നിര്‍ബന്ധമാക്കി
    11/06/2025
    ജി-7 ഉച്ചകോടിയിലേക്ക് സൗദി കിരീടാവകാശിക്ക് ക്ഷണം
    11/06/2025
    സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെ അമേരിക്ക പിന്തുണക്കുന്നില്ലെന്ന് അംബാസഡര്‍
    11/06/2025
    വീടുകളില്‍ പഴയതുണി ശേഖരിക്കാനെത്തി കവര്‍ച്ച നടത്തുന്ന തമിഴ് സംഘം കോട്ടയത്ത് പിടിയില്‍; കേരളം മുഴുക്കെ കേസുകള്‍, 45 അംഗ സംഘം
    11/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version