തിരുവനന്തപുരം: സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാനായി എന്‍ അലി അബ്ദുല്ലയെ വീണ്ടും തിരഞ്ഞെടുത്തു. പുനഃസംഘടിപ്പിച്ച ശേഷം കുറുക്കോളി മൊയ്തീന്‍ എം എല്‍ എയയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ആദ്യ യോഗത്തിലാണ് എന്‍ അലി അബ്ദുല്ലയെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാനായ ഐകകണഠ്യേന തിരഞ്ഞെടുത്തത്.
കെ രാധാകൃഷ്ണന്‍ എം പി, എം എല്‍ എമാരായ പി ടി എ റഹീം, കുറുക്കോളി മൊയ്തീന്‍, വി ആര്‍ സുനില്‍കുമാര്‍ എന്നിവരും ഡോ. പുനലൂര്‍ സോമരാജന്‍, നസീമ ജമാലുദ്ദീന്‍, സുമലത മോഹന്‍ദാസ്, മിനി എം മാത്യു, ഫാ. ജോര്‍ജ് ജോഷ്വ, ഫാ. റോയ് മാത്യു വടക്കേല്‍, ഫാ. ലിജോ ചിറ്റിലപ്പള്ളി, അബദുര്‍റഹ്്മാന്‍ മുബാറക്, എം ആര്‍ രാജേഷ് കുമാര്‍, എന്നവരാണഅ മറ്റു അംഗങ്ങള്‍.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



