കോഴിക്കോട്– കുറ്റിച്ചിറയിൽ നീന്തലിനെത്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പയ്യാനക്കൽ സ്വദേശിയായ യഹിയ ആണ് കുളത്തിൽ മുങ്ങി മരിച്ചത്. പതിനേഴ് വയസ്സായിരുന്നു പ്രായം. ബീച്ചിൽ ഫുട്ബോൾ കളിച്ച ശേഷം സുഹൃത്തുക്കൾക്കൊപ്പം കുറ്റിച്ചിറയിൽ നീന്താനെത്തിയതായിരുന്നു യഹിയ.
നാട്ടുകാരും ഫയർഫോഴ്സ് സ്കൂബ ടീം സംഘവും തിരച്ചിൽ നടത്തി യഹിയയെ പുറത്തെടുത്ത് ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നീന്തൽ പരിശീലനത്തിന് കുറ്റിച്ചിറയിൽ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലെന്ന ആക്ഷേപവും ശക്തമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group