ന്യൂഡൽഹി- ഡൽഹി കൽക്കാജി മന്ദിറിന് സമീപമുള്ള ആസ്ത കുഞ്ച് പാർക്കിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്തു. പോലീസുകാരാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ മൂന്നംഗ സംഘം പെൺകുട്ടിയുടെ ആൺ സുഹൃത്തിനെ ബലമായി പിടിച്ചുവെക്കുകയും പെൺകുട്ടിയെ കത്തിയും തോക്കും കാണിച്ച് ഭീഷണിപ്പെടുത്തി മാറിമാറി പീഡിപ്പിക്കുകയുമായിരുന്നു. തിങ്കളാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. കേസിൽ ആസിഫ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അമർ കോളനിയിലെ ഡി.എം ഓഫീസ് റോഡിൽ വെച്ച് പ്രതിയെ പിടികൂടുന്നതിനിടെ പോലീസിന് നേരെ വെടിവെപ്പുണ്ടായി. മറ്റ് രണ്ട് പ്രതികൾക്കായി ഡൽഹി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







