Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 20
    Breaking:
    • ഇനി ഓഫിസ് പാർക്കിലേക്ക്; വിപ്ലവകരമായ ‘വർക്ക് ഫ്രം പാർക്ക്’ പദ്ധതിയുമായി ദുബൈ
    • ഇറാന് അവസാന അവസരമെന്ന് ട്രംപ്; ചർച്ചകൾക്കായി യുഎസ് സംഘം പാകിസ്ഥാനിലേക്ക്
    • സൗദി വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    • ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു മരിച്ചു; ആക്രമണം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെ
    • ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ കുറ്റപത്രം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    മദ്രസ അധ്യാപകരുടെ ശമ്പളം മൂന്നിരട്ടിയാക്കി ഷിൻഡെ സർക്കാർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/10/2024 India Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മുംബൈ: മഹാരാഷ്ട്രയിൽ മദ്രസ അധ്യാപകരുടെ ശമ്പളം മൂന്നിരട്ടിയാക്കി വർധിപ്പിച്ച് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂനപക്ഷങ്ങളെ ആകർഷിക്കാനുള്ള പദ്ധതികളുടെ ഭാഗമാണ് സർക്കാർ തീരുമാനം.

    മദ്രസ അധ്യാപകരുടെ ശമ്പളവും മൗലാന ആസാദ് ഫിനാൻഷ്യൽ കോർപറേഷന്റെ പ്രവർത്തന മൂലധനവും വർധിപ്പിക്കാൻ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രതിമാസ ശമ്പളം 6,000 രൂപയിൽ നിന്ന് 16,000 രൂപയായാണ് വർധിപ്പിച്ചത്. ബി.എഡ് ബിരുദമുള്ള സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ പ്രതിമാസ ശമ്പളം 8,000 രൂപയിൽ നിന്ന് 18,000 രൂപയായും വർധിപ്പിച്ചു. കേരളത്തിൽ മദ്രസ അധ്യാപകർക്ക് സർക്കാർ ചെലവിൽ ശമ്പളം നൽകുന്നുവെന്ന് ഒരു ഭാഗത്ത് വ്യാജ പ്രചാരണം അഴിച്ചുവിടുന്ന ബി.ജെ.പി തന്നെയാണ് തങ്ങൾ ഭരിക്കുന്ന മറ്റൊരു സംസ്ഥാനത്ത് മദ്രസാധ്യാപകർക്ക് ശമ്പളം ഒറ്റയടിക്ക് മൂന്നിരട്ടിയായി കൂട്ടി ന്യൂനപക്ഷങ്ങളുടെ കൈയടിക്കായി ശ്രമിക്കുന്നത്.

    സയൻസ്, ഗണിതം, സോഷ്യോളജി എന്നീ വിഷയങ്ങളും ഇംഗ്ലീഷ്, മറാത്തി, ഹിന്ദി, ഉറുദു എന്നീ ഭാഷകളുമാണ് മതവിഷയങ്ങളോടൊപ്പം മഹാരാഷ്ട്രയിൽ മദ്രസകളിൽ പഠിപ്പിക്കുന്നത്.

    മൗലാന ആസാദ് ഫിനാൻഷ്യൽ കോർപറേഷന്റെ പ്രവർത്തന മൂലധനം 600 കോടിയിൽ നിന്ന് 1,000 കോടി രൂപയായി ഉയർത്താനുള്ള സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ നിർദേശത്തിനും പച്ചക്കൊടി വീശിയിട്ടുണ്ട്. ഈ തുക ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവർക്ക് വിവിധ ആവശ്യങ്ങൾക്കായി വായ്പ നൽകാനാണ് ഉപയോഗിക്കുക.

    ഇതുകൂടാതെ, വിവിധ സമുദായങ്ങൾക്കായി ക്ഷേമ സഹകരണ ബോർഡുകൾ രൂപീകരിക്കാനുള്ള നിർദേശവും മന്ത്രിസഭ അംഗീകരിച്ചു. ആദിവാസി ക്ഷേമ ബോർഡുകൾക്കുള്ള നിക്ഷേപ മൂലധനവും വർധിപ്പിച്ചു. വിവിധ സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നതിന് ഓരോ സഹകരണ ബോർഡിനും 50 കോടി രൂപ നിക്ഷേപ മൂലധനമായി നൽകാനാണ് തീരുമാനം.

    ഒ.ബി.സി സംവരണ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആവശ്യമായ ‘നോൺ ക്രീമിലെയർ’ വരുമാന പരിധി വർധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കാനും മന്ത്രിസഭ തീരുമാനിച്ചു. പ്രതിവർഷം എട്ടുലക്ഷം രൂപ വരുമാന പരിധി എന്നത് 15 ലക്ഷം രൂപയായി ഉയർത്തണമെന്നാണ് ആവശ്യം.
    മഹാരാഷ്ട്ര സംസ്ഥാന പട്ടികജാതി കമ്മിഷന് ഭരണഘടനാ പദവി നൽകുന്നതിനുള്ള കരട് ഓർഡിനൻസും മന്ത്രിസഭാ യോഗത്തിൽ അംഗീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    MADRASA TEACHERS SALARY Maharashtra SHINDE GOVT
    Latest News
    ഇനി ഓഫിസ് പാർക്കിലേക്ക്; വിപ്ലവകരമായ ‘വർക്ക് ഫ്രം പാർക്ക്’ പദ്ധതിയുമായി ദുബൈ
    19/04/2026
    ഇറാന് അവസാന അവസരമെന്ന് ട്രംപ്; ചർച്ചകൾക്കായി യുഎസ് സംഘം പാകിസ്ഥാനിലേക്ക്
    19/04/2026
    സൗദി വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    19/04/2026
    ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു മരിച്ചു; ആക്രമണം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെ
    19/04/2026
    ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ കുറ്റപത്രം
    19/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.