Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 15
    Breaking:
    • ഇറാൻ റവല്യൂഷനറി ഗാർഡിന് വിവരങ്ങൾ ചോർത്തി നൽകി; ബഹ്റൈനിൽ അഞ്ചുപേർ പിടിയിൽ
    • ബഹ്‌റൈനിൽ വാഹനാപകടം; ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പ്രവാസികൾ മരിച്ചു​
    • വ്യാജ ആക്രമണങ്ങൾ നടത്തി ഇറാനെ പ്രതിക്കൂട്ടിലാക്കാൻ അമേരിക്കയും ഇസ്രായിലും ചേർന്ന് ശ്രമിക്കുന്നുവെന്ന് ഇബ്രാഹിം സോൽഫാഗാരി
    • വെസ്റ്റ് ബാങ്കില്‍ നാലംഗ കുടുംബത്തെ ഇസ്രായില്‍ സൈന്യം കൂട്ടക്കൊല ചെയ്തു
    • മലപ്പുറം സ്വദേശി മസ്ജിദുൽ ഹറമിൽ ഇഹ്തികാഫ് ഇരിക്കെ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    എസ്‌.പിയിൽ രാഷ്ട്രീയ കോളിളക്കം; യോഗി ആദിത്യനാഥിനെ പ്രശംസിച്ച എംഎൽഎയെ പുറത്താക്കി അഖിലേഷ് യാദവ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/08/2025 India Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി– ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ചതിന് സമാജ്‌വാദി പാർട്ടി എംഎൽഎ പൂജ പാലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി നേതാവ് അഖിലേഷ് യാദവാണ് എംഎൽഎയെ പുറത്താക്കിയതായി അറിയിച്ചത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിലും ഗുരുതരമായ അച്ചടക്ക ലംഘനത്തിലും ഏർപ്പെട്ടുവെന്ന് ആരോപിച്ചാണ് നടപടി.

    പൂജ പാൽ, ഭർത്താവിന്റെ കൊലപാതകക്കേസിൽ നീതി നടപ്പാക്കിയതിന് യോഗി ആദിത്യനാഥിനോട് നന്ദി പ്രകടിപ്പിക്കുകയും, കുറ്റവാളികൾക്കെതിരെ കർശന നയങ്ങൾ സ്വീകരിച്ചതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതിന് മണിക്കൂറുകൾക്കുള്ളിൽ അഖിലേഷ് യാദവ് പുറത്താക്കൽ ഉത്തരവിറക്കി. മുന്നറിയിപ്പ് നൽകിയിട്ടും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ തുടർന്നതും പാർട്ടിക്ക് ദോഷം വരുത്തിയതുമാണ് നടപടിക്ക് കാരണമെന്ന് അഖിലേഷ് വ്യക്തമാക്കി. പൂജയ്ക്ക് ഇനി പാർട്ടി പരിപാടികളിൽ പങ്കെടുക്കാനോ ക്ഷണിക്കപ്പെടാനോ അനുവാദമില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2005 ജനുവരി 25-ന്, വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം, ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി) മുൻ എംഎൽഎ രാജു പാൽ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. 2004-ലെ പ്രയാഗ്‌രാജ് വെസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ രാജു പരാജയപ്പെടുത്തിയ ഗുണ്ടാത്തലവൻ ആതിഖ് അഹമ്മദിന്റെ സഹോദരൻ അഷ്റഫുമായുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വെളിപ്പെടുത്തി. ആതിഖിനെയും അഷ്റഫിനെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. 2023 ഏപ്രിലിൽ, വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകവെ, പോലീസ് സുരക്ഷയ്ക്കിടയിൽ മൂന്ന് പേർ ആതിഖിനെയും അഷ്റഫിനെയും വെടിവെച്ച് കൊന്നിരുന്നു.

    ഈ പുറത്താക്കൽ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദമായി മാറി. ഭരണകക്ഷിയായ ബിജെപി, പ്രതിപക്ഷത്തിന്റെ നടപടിയെ ദളിത് വിരുദ്ധതയായി വിമർശിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Akhilesh Yadav India MLA Politics pooja pal Samajwadi Party Uttarpradesh
    Latest News
    ഇറാൻ റവല്യൂഷനറി ഗാർഡിന് വിവരങ്ങൾ ചോർത്തി നൽകി; ബഹ്റൈനിൽ അഞ്ചുപേർ പിടിയിൽ
    15/03/2026
    ബഹ്‌റൈനിൽ വാഹനാപകടം; ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പ്രവാസികൾ മരിച്ചു​
    15/03/2026
    വ്യാജ ആക്രമണങ്ങൾ നടത്തി ഇറാനെ പ്രതിക്കൂട്ടിലാക്കാൻ അമേരിക്കയും ഇസ്രായിലും ചേർന്ന് ശ്രമിക്കുന്നുവെന്ന് ഇബ്രാഹിം സോൽഫാഗാരി
    15/03/2026
    വെസ്റ്റ് ബാങ്കില്‍ നാലംഗ കുടുംബത്തെ ഇസ്രായില്‍ സൈന്യം കൂട്ടക്കൊല ചെയ്തു
    15/03/2026
    മലപ്പുറം സ്വദേശി മസ്ജിദുൽ ഹറമിൽ ഇഹ്തികാഫ് ഇരിക്കെ മരിച്ചു
    15/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.