Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, May 30
    Breaking:
    • ഞങ്ങളോട് ആജ്ഞാപിക്കാൻ വരരുത്, ആർക്കും അതിന് അവകാശമില്ല- കടുത്ത മുന്നറിയിപ്പുമായി ഇറാൻ
    • അൽ ഖസീമിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശിയായ യുവാവിന്റെ ഭൗതികശരീരം നാട്ടിൽ മറവു ചെയ്തു
    • കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ.പി ധനപാലൻ അന്തരിച്ചു
    • യു.എ.ഇയിൽ പരിഷ്കരിച്ച വേതന സംരക്ഷണ നിയമം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ; ശമ്പളം എല്ലാ മാസവും ഒന്നാം തീയതി നൽകണം
    • ഇറാന്റെ നാവിക ഉപരോധം ഉടൻ പിൻവലിക്കാൻ ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ആവശ്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ഒബിസി സംവരണം മുസ്ലീങ്ങൾ ദുരുപയോഗം ചെയ്യുന്നു; രാജ്യസഭയിൽ ബിജെപി-പ്രതിപക്ഷ പോര്​

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/03/2026 India Latest Polititcs 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി– രാജ്യത്തെ ഒബിസി സംവരണം മുസ്ലീങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന ബിജെപി അംഗത്തിന്റെ പരാമർശത്തെത്തുടർന്ന് രാജ്യസഭയിൽ ഭരണ-പ്രതിപക്ഷ പോര്. ചില സംസ്ഥാനങ്ങൾ മുസ്ലീങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഇതിൽ സമഗ്രമായ പുനഃപരിശോധന വേണമെന്നും ബിജെപി എംപി കെ. ലക്ഷ്മൺ തിങ്കളാഴ്ച ശൂന്യവേളയിൽ ആവശ്യപ്പെട്ടു. കേരളം, കർണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി മുസ്ലീങ്ങളെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ നൽകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടന അനുവദിക്കുന്നില്ലെന്നും സാമൂഹിക പിന്നാക്കാവസ്ഥയ്ക്ക് നൽകേണ്ട ആനുകൂല്യങ്ങൾ ഇത്തരത്തിൽ വഴിതിരിച്ചുവിടുന്നത് ബി.ആർ. അംബേദ്കറുടെ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    ​ലക്ഷ്മണിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ സഭയിൽ നിന്ന് വോക്കൗട്ട് നടത്തി. ബിജെപി ഭരണഘടനയുടെ 14-ാം അനുച്ഛേദം ലംഘിക്കുകയാണെന്നും രാജ്യത്ത് വർഗീയത വളർത്താനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എന്നാൽ പ്രതിപക്ഷത്തിന്റെ വോക്കൗട്ടിനെ സഭാ നേതാവ് ജെ.പി. നദ്ദ രൂക്ഷമായി വിമർശിച്ചു. ‘ഇരാജ്യത്തെ ഒബിസി സംവരണം മുസ്ലീങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന ബിജെപി അംഗത്തിന്റെ പരാമർശത്തെത്തുടർന്ന് രാജ്യസഭയിൽ ഭരണ-പ്രതിപക്ഷ പോര്. ചില സംസ്ഥാനങ്ങൾ മുസ്ലീങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഇതിൽ സമഗ്രമായ പുനഃപരിശോധന വേണമെന്നും ബിജെപി എംപി കെ. ലക്ഷ്മൺ തിങ്കളാഴ്ച ശൂന്യവേളയിൽ ആവശ്യപ്പെട്ടു. കേരളം, കർണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി മുസ്ലീങ്ങളെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ നൽകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടന അനുവദിക്കുന്നില്ലെന്നും സാമൂഹിക പിന്നാക്കാവസ്ഥയ്ക്ക് നൽകേണ്ട ആനുകൂല്യങ്ങൾ ഇത്തരത്തിൽ വഴിതിരിച്ചുവിടുന്നത് ബി.ആർ. അംബേദ്കറുടെ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    ​ലക്ഷ്മണിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ സഭയിൽ നിന്ന് വോക്കൗട്ട് നടത്തി. ബിജെപി ഭരണഘടനയുടെ 14-ാം അനുച്ഛേദം ലംഘിക്കുകയാണെന്നും രാജ്യത്ത് വർഗീയത വളർത്താനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. ഇൻഡ്യ സഖ്യത്തിന് ചർച്ചകളിൽ താല്പര്യമില്ലെന്നും അവർ ഭരണഘടനയെയും പാർലമെന്ററി നടപടികളെയും അവഹേളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയനുസരിച്ച് ഒബിസി വിഭാഗത്തിൽ മുസ്ലീം സംവരണം ഉൾപ്പെടുന്നില്ലെന്നും ഇത് ഹിന്ദുക്കൾക്ക് മാത്രമുള്ളതാണെന്നാണ് അംബേദ്കർ വ്യക്തമാക്കിയതെന്നും നദ്ദ ഓർമ്മിപ്പിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും മുസ്ലീം പ്രീണനത്തിനും വേണ്ടി പ്രതിപക്ഷം അന്തരീക്ഷം വഷളാക്കുകയാണെന്നും ജനാധിപത്യപരമായ ചർച്ചകളിൽ നിന്ന് ഓടിയൊളിക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംവരണ വിഷയത്തിൽ ബിജെപി ഉയർത്തുന്ന ഭരണഘടനാപരമായ വാദങ്ങളെ നേരിടാൻ കഴിയാത്തതിനാലാണ് പ്രതിപക്ഷം സഭ വിട്ടതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bjp mp India OBC politcs Rajyasabah
    Latest News
    ഞങ്ങളോട് ആജ്ഞാപിക്കാൻ വരരുത്, ആർക്കും അതിന് അവകാശമില്ല- കടുത്ത മുന്നറിയിപ്പുമായി ഇറാൻ
    30/05/2026
    അൽ ഖസീമിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശിയായ യുവാവിന്റെ ഭൗതികശരീരം നാട്ടിൽ മറവു ചെയ്തു
    30/05/2026
    കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ.പി ധനപാലൻ അന്തരിച്ചു
    30/05/2026
    യു.എ.ഇയിൽ പരിഷ്കരിച്ച വേതന സംരക്ഷണ നിയമം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ; ശമ്പളം എല്ലാ മാസവും ഒന്നാം തീയതി നൽകണം
    30/05/2026
    ഇറാന്റെ നാവിക ഉപരോധം ഉടൻ പിൻവലിക്കാൻ ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ആവശ്യം
    30/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.