Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, September 13
    Breaking:
    • യുവാവിനു നേരെ ആക്രമണം; നടപടികള്‍ സ്വീകരിച്ച് പോലീസ്
    • ‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത്’; മൂന്നാം ക്ലാസ്സുകാരൻ്റെ ഉത്തരക്കടലാസിലെ സന്ദേശത്തിന് അഭിനന്ദനമറിയിച്ച് മന്ത്രി
    • വ്യാജ പ്ലാറ്റ്‌ഫോമുകള്‍ സ്ഥാപിച്ച് തട്ടിപ്പ്; മൂന്നംഗ സംഘം അറസ്റ്റില്‍
    • സ്വതന്ത്ര ഫലസ്തീനെ പിന്തുണക്കുന്ന ന്യൂയോർക്ക് പ്രഖ്യാപനം; ഐക്യരാഷ്ട്രസഭയിൽ വൻ ഭൂരിപക്ഷത്തോടെ അംഗീകാരം
    • ഖത്തറിലെ ആക്രമണം പരാജയപ്പെട്ടു; നെതന്യാഹുവിനെതിരെ ഇസ്രായിൽ മാധ്യമം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    മതപരിവർത്തനം ഇല്ലാത്ത മിശ്രവിവാഹങ്ങൾ നിയമവിരുദ്ധം- അലഹബാദ് ഹൈക്കോടതി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/07/2025 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലഖ്നോ: മതപരിവർത്തനം നടത്താതെയുള്ള മിശ്രവിവാഹങ്ങൾ നിയമവിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. 16 വയസ്സുള്ള ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ആര്യസമാജ് ക്ഷേത്രത്തിൽ വിവാഹം കഴിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് സോനു എന്നയാൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് പ്രശാന്ത് കുമാർ ഈ വിധി പ്രസ്താവിച്ചത്. പെൺകുട്ടിക്ക് ഇപ്പോൾ 18 വയസ്സ് പൂർത്തിയായതായും തങ്ങൾ ഒരുമിച്ച് താമസിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി, തനിക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു.

    എന്നാൽ, വിവാഹസമയത്ത് പെൺകുട്ടി പ്രായപൂർത്തിയാകാത്തവളായിരുന്നുവെന്നും ഇരുവരും മതപരിവർത്തനം നടത്തിയിട്ടില്ലാത്തതിനാൽ ആര്യസമാജ് ക്ഷേത്രത്തിൽ നിന്നുള്ള വിവാഹ സർട്ടിഫിക്കറ്റിന് നിയമപരമായ സാധുതയില്ലെന്നും കോടതി വ്യക്തമാക്കി. ഇതിനാൽ, ഹർജി തള്ളുകയും സോനുവിനെതിരായ ക്രിമിനൽ കുറ്റങ്ങൾ റദ്ദാക്കാൻ വിസമ്മതിക്കുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവർക്കോ മതപരിവർത്തനം ചെയ്യാത്ത മിശ്രദമ്പതികൾക്കോ വിവാഹ സർട്ടിഫിക്കറ്റുകൾ നൽകുന്ന ആര്യസമാജ് ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം നടത്താൻ ഉത്തർപ്രദേശ് ഹോം സെക്രട്ടറിക്ക് കോടതി നിർദേശം നൽകി. ഡി.സി.പി റാങ്കിൽ കുറയാത്ത ഒരു ഐ.പി.എസ് ഉദ്യോഗസ്ഥൻ ഈ അന്വേഷണത്തിന് നേതൃത്വം നൽകണമെന്നും കോടതി ഉത്തരവിട്ടു.

    ഹിന്ദു വിവാഹ നിയമം 1955 പ്രകാരം, വിവാഹത്തിന് വരനും വധുവും ഹിന്ദുക്കളായിരിക്കണം (ജനനം മുഖേനയോ മതപരിവർത്തനം വഴിയോ). ആര്യസമാജ് ചടങ്ങുകൾ ദുരുപയോഗം ചെയ്ത് സ്പെഷ്യൽ മാര്യേജ് ആക്ട് മറികടക്കുന്നത് നിയമലംഘനമാണെന്ന് കോടതി വിമർശിച്ചു. പ്രായപൂർത്തിയാകാത്തവരുടെ വിവാഹങ്ങൾക്ക് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നത് മനുഷ്യക്കടത്ത്, ലൈംഗിക ചൂഷണം, നിർബന്ധിത തൊഴിൽ എന്നിവയിലേക്ക് നയിച്ചേക്കാമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.



    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Allahabad High Court Arya Samaj interfaith marriage religious conversion Sonu case
    Latest News
    യുവാവിനു നേരെ ആക്രമണം; നടപടികള്‍ സ്വീകരിച്ച് പോലീസ്
    13/09/2025
    ‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത്’; മൂന്നാം ക്ലാസ്സുകാരൻ്റെ ഉത്തരക്കടലാസിലെ സന്ദേശത്തിന് അഭിനന്ദനമറിയിച്ച് മന്ത്രി
    13/09/2025
    വ്യാജ പ്ലാറ്റ്‌ഫോമുകള്‍ സ്ഥാപിച്ച് തട്ടിപ്പ്; മൂന്നംഗ സംഘം അറസ്റ്റില്‍
    13/09/2025
    സ്വതന്ത്ര ഫലസ്തീനെ പിന്തുണക്കുന്ന ന്യൂയോർക്ക് പ്രഖ്യാപനം; ഐക്യരാഷ്ട്രസഭയിൽ വൻ ഭൂരിപക്ഷത്തോടെ അംഗീകാരം
    12/09/2025
    ഖത്തറിലെ ആക്രമണം പരാജയപ്പെട്ടു; നെതന്യാഹുവിനെതിരെ ഇസ്രായിൽ മാധ്യമം
    12/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version