പാറ്റ്‌ന- ബിഹാറിലെ ദർഭംഗ ജില്ലയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. ദർഭംഗ ജില്ലയിലെ ബിറൗൾ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. സെപ്റ്റംബർ 23ന് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ഗ്രാമത്തിലെ യുവാവ് വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിക്ക് യുവാവിനെ മുൻപരിചയമുള്ളതിനാൽ ബൈക്കിൽ കയറുകയായിരുന്നു. വീട്ടിലെത്തിക്കുന്നതിന് പകരം യുവാവ് തന്റെ സുഹൃത്തുമായി ചേർന്ന് മറ്റൊരു ഗ്രാമത്തിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയി അവിടെ വെച്ച് പീഡനത്തിനിരയാക്കുകയായിരുന്നു.
സംഭവത്തിന് ശേഷം വീട്ടുകാരുമൊത്ത് പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. സീനിയർ പോലീസ് സൂപ്രണ്ട് ജഗുനാഥ് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം എസ്.ഡി.പി.ഒ പ്രഭാകർ തിവാരിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







