ശ്രീനഗർ– ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്‌റ്റേഷനിലുണ്ടായ ഉഗ്ര സ്‌ഫോടനത്തിൽ 9 മരണം. നിരവധി പേർക്ക് പരുക്കേറ്റു. 5 പേരുടെ നിലഗുരുതരം. ഫരീദാബാദിൽ തീവ്രവാദ ബന്ധത്തിൽ അറസ്റ്റിലായവരിൽ നിന്ന് പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കൾ ഇവിടെയായിരുന്നു സൂക്ഷിച്ചിരുന്നത്. ഫൊറൻസിക് വിദഗ്ദരും പോലീസ് റവന്യൂ അധികൃതരും ഇത് പരിശോധിക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ പോലീസ് സ്‌റ്റേഷനും വാഹനങ്ങളും കത്തിയമർന്നു.
സ്‌ഫോടനത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ല. മേഖലയിലേക്കുള്ള എല്ലാ റോഡുകളും അടച്ചു. മരണ സംഖ്യ ഇനിയും ഉയർന്നേക്കാം. അർധ രാത്രിയോടെയാണ് സ്‌ഫോടനം നടന്നത്. തീവ്രവാദ സംഘടനയായ ജയ്‌ഷെ മുഹമ്മദിനെ അനുകൂലിക്കുന്ന പോസ്റ്ററുകൾ നൗഗാം പോലീസ് സ്‌റ്റേഷനു മുന്നിൽ പതിച്ചതിനെ തുടർന്ന് നടത്തിയ അന്യേഷണത്തിലാണ് ഡോക്ടർമാർ ഉൾപ്പെടെയുള്ള ഭീകരസംഘത്തെ പിടികൂടിയത്. 2,900 കിലോഗ്രാം സ്‌ഫോടക വസ്തുക്കൾ ഇവരിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. ഇതിൽ 350 കിലോഗ്രാം അമോണിയം നൈട്രേറ്റുമുണ്ടായിരുന്നു.



