Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • പഴകിയ ഈന്തപ്പഴം പുതിയ സ്റ്റിക്കർ പതിച്ച് വിൽക്കാൻ ശ്രമം; കാൺപൂരിൽ 10,000 കിലോ പിടിച്ചെടുത്തു​
    • റിയാദ് കെ.എം.സി.സി തൃശൂര്‍ ജില്ലാ കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി
    • ബ്ലാങ്കറ്റ് സഹായ വിതരണത്തിനിടെ സ്ത്രീയുടെ പേര് ചോദിച്ചു, മുസ്ലിമാണെന്നറിഞ്ഞപ്പോൾ നൽകിയ ബ്ലാങ്കറ്റ് തിരികെ വാങ്ങി ബിജെപി മുൻ എം.പി
    • സൗദിയിൽ തടവുകാർക്ക് പൊതുമാപ്പ്; ഉത്തരവ് നടപ്പിലാക്കിത്തുടങ്ങി
    • മുൻ റെയിൽവേ മന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ മുകുൾ റോയ് അന്തരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    പണം നൽകാതെ മുങ്ങാനുള്ള ശ്രമം തടഞ്ഞു; തെരുവുകച്ചവടക്കാരനെ റോഡിലൂടെ വലിച്ചിഴച്ച് കാറുടമ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/04/2025 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ചണ്ഡിഗഡ് – വാങ്ങിയ മാങ്ങയുടെ പണം നൽകാതെ കടന്നുകളയാനുള്ള ശ്രമം ചെറുത്ത കച്ചവടക്കാരനെ കാറിനൊപ്പം 200 മീറ്ററോളം വലിച്ചിഴച്ചു. ഹരിയാനയിലെ അംബാല-ചണ്ഡിഗഡ് ഹൈവേയുടെ സർവീസ് റോഡിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. റോഡരികിൽ പഴക്കച്ചവടം ചെയ്യുന്ന സുഖ്ബീർ ആണ് സുസുക്കി ബ്രെസ്സ കാറിലെത്തിയ ആളുടെ ക്രൂരതക്ക് ഇരയായത്. സംഭവത്തിൽ സുഖ്ബീറിന്റെ കാലിന് പരിക്കേറ്റു സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

    സംഭവത്തെപ്പറ്റി സുഖ്ബീർ പറയുന്നതിങ്ങനെ: കാറിലെത്തിയ ആൾ ഉന്തുവണ്ടിയിൽ കച്ചവടം ചെയ്യുകയായിരുന്ന തന്നോട് വില ചോദിച്ചു. ഒരു കിലോ മാങ്ങയ്ക്ക് 480 ആണെന്ന് പറഞ്ഞു. വിലപേശലിനൊടുവിൽ 400 രൂപയ്ക്ക് നൽകാം എന്ന് സമ്മതിച്ചു. കാറുകാരൻ മൂന്നു കിലോ തൂക്കിയെടുക്കാൻ പറയുകയും കാറിൽ വെക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പണം ചോദിച്ചപ്പോൾ കാറുടമ പണം നൽകാതെ കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. സുഖ്ബീർ കാറിന്റെ ഡോറിൽ പിടിച്ചു വലിച്ചെങ്കിലും കാറിന്റെ വേഗത കൂടിയതോടെ റോഡിലൂടെ 200 മീറ്ററോളം വലിച്ചിഴക്കപ്പെട്ടു. 200 മീറ്ററോളം വലിച്ചിഴക്കപ്പെട്ട സുഖ്ബീർ പിന്നീട് പിടിവിട്ട് റോഡിൽ വീണു. കാറുകാരൻ അംബാല ഭാഗത്തേക്ക് ഓടിച്ചുപോവുകയും ചെയ്തു.

    “പത്ത് ലക്ഷം വിലയുള്ള കാറിൽ വന്നാണ് അയാൾ എന്നോട് 400 രൂപയ്ക്കു വേണ്ടി വിലപേശിയത്.’ – സുഖ്ബീർ പറയുന്നു.

    കുറ്റവാളി സഞ്ചരിച്ച ചുവന്ന നിറത്തിലുള്ള സുസുക്കി ബ്രെസ്സയുടെ നമ്പർ സുഖ്ബീർ പൊലീസിന് കൈമാറിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കുറ്റവാളിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെന്നും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണമെന്നും പൊലീസ് അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Chandrigarh Mango Vendor Sukhbir
    Latest News
    പഴകിയ ഈന്തപ്പഴം പുതിയ സ്റ്റിക്കർ പതിച്ച് വിൽക്കാൻ ശ്രമം; കാൺപൂരിൽ 10,000 കിലോ പിടിച്ചെടുത്തു​
    23/02/2026
    റിയാദ് കെ.എം.സി.സി തൃശൂര്‍ ജില്ലാ കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി
    23/02/2026
    ബ്ലാങ്കറ്റ് സഹായ വിതരണത്തിനിടെ സ്ത്രീയുടെ പേര് ചോദിച്ചു, മുസ്ലിമാണെന്നറിഞ്ഞപ്പോൾ നൽകിയ ബ്ലാങ്കറ്റ് തിരികെ വാങ്ങി ബിജെപി മുൻ എം.പി
    23/02/2026
    സൗദിയിൽ തടവുകാർക്ക് പൊതുമാപ്പ്; ഉത്തരവ് നടപ്പിലാക്കിത്തുടങ്ങി
    23/02/2026
    മുൻ റെയിൽവേ മന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ മുകുൾ റോയ് അന്തരിച്ചു
    23/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.