Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 5
    Breaking:
    • അൽ ഹസ്സയിൽ നിര്യാതനായ റോയി വർഗീസിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കും
    • അഹ്‌ലൻ റമദാൻ ഡോ: ഹുസൈൻ മടവൂരും ഉനൈസ് പാപ്പിനിശ്ശേരിയും ജിദ്ദയിൽ ഫെബ്രുവരി ആറിന്
    • കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം
    • കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കും തിരിച്ചും പുതിയ വിമാന സർവീസ്, ആകാശ എയർ അടുത്ത മാസം 13 മുതൽ
    • ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ 21 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ലോക്സഭയിൽ ‘ബുക്ക്’ പോര്; രാഹുൽ ഗാന്ധിയും രാജ്‌നാഥ് സിംഗും നേർക്കുനേർ, സഭ പിരിഞ്ഞു​

    Ayyoob PBy Ayyoob P02/02/2026 India Latest Polititcs Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി– മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയിലെ പരാമർശങ്ങളെച്ചൊല്ലി ലോക്സഭയിൽ ഭരണ-പ്രതിപക്ഷ പോര്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ വെളിപ്പെടുത്തലുകളാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്. ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച രാഹുലിനെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ആഭ്യന്തരമന്ത്രി അമിത് ഷായും നേരിട്ടതോടെ സഭ രണ്ടുതവണ തടസ്സപ്പെട്ടു.
    ​
    ജനറൽ നരവനെയുടെ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന ആത്മകഥയിലെ ഭാഗങ്ങൾ ഉദ്ധരിച്ചാണ് രാഹുൽ പ്രസംഗിച്ചത്. 2020-ലെ ലഡാക്ക് സംഘർഷം, ഡോക്ലാമിലെ ചൈനീസ് ടാങ്കുകളുടെ സാന്നിധ്യം എന്നിവയെക്കുറിച്ച് പുസ്തകത്തിൽ പരാമർശമുണ്ടെന്നും സർക്കാർ സമ്മർദ്ദം മൂലം ഈ പുസ്തകം പുറത്തിറങ്ങുന്നത് തടഞ്ഞിരിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. ഈ പുസ്തകത്തിൽ പറയുന്ന കാര്യങ്ങൾ സത്യമാണ്, ഇതിൽ രാജ്‌നാഥ് സിംഗിനെക്കുറിച്ചും പരാമർശമുണ്ടെന്നും രാഹുൽ സ്പീക്കറോട് പറഞ്ഞു.

    രാഹുലിന്റെ ആരോപണങ്ങൾക്കെതിരെ ഉടൻതന്നെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രംഗത്തെത്തി. പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തിലെ കാര്യങ്ങൾ സഭയിൽ ഉദ്ധരിക്കാൻ ചട്ടപ്രകാരം കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പുസ്തകം പുറത്തിറങ്ങിയിട്ടില്ല. അതിലെ ഉള്ളടക്കം ശരിയാണെങ്കിൽ അത് തീർച്ചയായും പ്രസിദ്ധീകരിക്കപ്പെടുമായിരുന്നു. ആരെങ്കിലും അത് തെറ്റായി തടഞ്ഞിട്ടുണ്ടെങ്കിൽ നരവനെക്ക് കോടതിയെ സമീപിക്കാമായിരുന്നില്ലെന്ന് രാജ്‌നാഥ് സിംഗ് ചോദിച്ചു.
    ​
    ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുൻപ് അതിലെ വിവരങ്ങൾ സഭാരേഖകളിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് സ്പീക്കർ ഓം ബിർളയും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും വ്യക്തമാക്കി. രാജ്യസ്നേഹമില്ലാത്ത നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബെയും ആരോപിച്ചു.
    ​
    സഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ രാഹുൽ ഗാന്ധി സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ചു. എന്തിനാണ് അവർ ഭയക്കുന്നത്? രാജ്യത്തിന്റെ അതിർത്തി കൈയേറിയോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണ്. എന്നാൽ ഒരു രാജ്യത്തെ നേതാവ് കൃത്യമായ ദിശാബോധം നൽകുന്നതിന് പകരം തീരുമാനങ്ങളിൽ നിന്ന് ഒളിച്ചോടുന്നത് ശരിയല്ലെന്ന് രാഹുൽ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ​2024 തുടക്കത്തിൽ പുറത്തിറങ്ങേണ്ടിയിരുന്ന നരവനെയുടെ പുസ്തകം ലഡാക്ക് സംഘർഷം, അഗ്നിപഥ് പദ്ധതി തുടങ്ങിയ സെൻസിറ്റീവ് വിഷയങ്ങളിൽ പ്രതിരോധ മന്ത്രാലയത്തിന്റെ പരിശോധന തുടരുന്നതിനാൽ ഒരു വർഷത്തിലേറെയായി വൈകുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Amith Shah India lok shaba M.M. Naravane Rahul Gandi Raj nadh sing
    Latest News
    അൽ ഹസ്സയിൽ നിര്യാതനായ റോയി വർഗീസിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കും
    05/02/2026
    അഹ്‌ലൻ റമദാൻ ഡോ: ഹുസൈൻ മടവൂരും ഉനൈസ് പാപ്പിനിശ്ശേരിയും ജിദ്ദയിൽ ഫെബ്രുവരി ആറിന്
    05/02/2026
    കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം
    04/02/2026
    കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കും തിരിച്ചും പുതിയ വിമാന സർവീസ്, ആകാശ എയർ അടുത്ത മാസം 13 മുതൽ
    04/02/2026
    ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ 21 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    04/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.