Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, August 24
    Breaking:
    • സൗദിയില്‍ മെഗാ ഓഫര്‍ ഷോപ്പിംഗുമായി ലുലു ഓൺ സെയിൽ; എല്ലാ വിഭാഗങ്ങളിലും 50 ശതമാനം വിലക്കുറവ്
    • പല രാജ്യങ്ങളിലും ആയുധഫാക്‌ടറികൾ; ഇസ്രയേലിനെതിരെയുള്ള യുദ്ധത്തിൽ ശക്തമായ മിസൈൽ ഉപയോ​ഗിച്ചിട്ടില്ല; ഇറാൻ പ്രതിരോധ മന്ത്രി
    • ‘രാഹുലിന്റെ ശല്യംകാരണം വനിതാ കെ.എസ്.യു പ്രവര്‍ത്തകര്‍ സംഘടനാപ്രവർത്തനം നിർത്തി’; ശബ്ദസന്ദേശം പുറത്ത്
    • വീടുകളിൽ കവർച്ച: റിയാദിൽ അഞ്ചംഗ ഫിലിപ്പിനോ സംഘം പിടിയിൽ
    • രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നത് ഗുരുതര ആരോപണങ്ങൾ: പൊതുപ്രവർത്തകർ മാതൃകയാകേണ്ടവർ -ടി.എൻ. പ്രതാപൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    വീണ്ടും വ്യോമദുരന്തം, ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണ് ഏഴു പേർ മരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/06/2025 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി- കേദാർനാഥ് ക്ഷേത്രത്തിൽ നിന്ന് ഉത്തരാഖണ്ഡിലെ ഗുപ്തകാശിയിലേക്ക് പറന്ന ഹെലികോപ്റ്റർ കാട്ടിൽ തകർന്നുവീണ് ഏഴ് പേർ മരിച്ചു. ആര്യൻ ഏവിയേഷൻ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. പൈലറ്റ് ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ഗൗരികുണ്ടിനും സോൻപ്രയാഗിനും ഇടയിലാണ് ഹെലികോപ്റ്റർ തകർന്നു വീണത്.

    പുലർച്ചെ 5:20 ന് ആണ് സംഭവം നടന്നത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴ് പേരും മരിച്ചു. ആറ് തീർത്ഥാടകരും പൈലറ്റുമാണ് മരിച്ചത്. ഇതിൽ 23 മാസം പ്രായമുള്ള കുഞ്ഞും ഉണ്ട്. അപകടത്തിൽ എല്ലാവരും കത്തിക്കരിഞ്ഞു.
    കേദാർനാഥ് ധാം സന്ദർശനം കഴിഞ്ഞ് ഹെലികോപ്റ്റർ മടങ്ങുമ്പോൾ കാലാവസ്ഥ മോശമായിരുന്നു. പൈലറ്റ് താഴ്‌വരയിൽ നിന്ന് ഹെലികോപ്റ്റർ മാറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.എൻഡിആർഎഫും എസ്ഡിആർഎഫും ഉൾപ്പെടെയുള്ള സംഘം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യാത്രക്കാരിൽ ഒരാൾ ബദരിനാഥ് കേദാർനാഥ് ക്ഷേത്ര കമ്മിറ്റി (ബി‌കെ‌ടി‌സി) ജീവനക്കാരനാണെന്ന് ഗർവാൾ കമ്മീഷണർ വിനയ് ശങ്കർ പാണ്ഡെ പറഞ്ഞു. മറ്റ് അഞ്ച് തീർത്ഥാടകർ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു. മഹാരാഷ്ട്രയിലെ യവത്മാലിൽ നിന്നുള്ള ജയ്‌സ്വാൾ കുടുംബത്തിലെ മൂന്ന് പേർ മരിച്ചവരിൽ ഉൾപ്പെടുന്നു. രാജ്കുമാർ ജയ്‌സ്വാൾ, ശ്രദ്ധ ജയ്‌സ്വാൾ, അവരുടെ 23 മാസം പ്രായമുള്ള മകൾ കാശി രാജ്കുമാർ ജയ്‌സ്വാൾ എന്നിവരാണ് മരിച്ചത്. ഇവരുടെ മറ്റൊരു മകൻ വിവാൻ മുത്തച്ഛനോടൊപ്പം കേദാർനാഥിൽ തന്നെ തുടർന്നതിനാൽ രക്ഷപ്പെട്ടു.

    जनपद रुद्रप्रयाग में हेलीकॉप्टर के दुर्घटनाग्रस्त होने का अत्यंत दुःखद समाचार प्राप्त हुआ है। एसडीआरएफ, स्थानीय प्रशासन एवं अन्य रेस्क्यू दल राहत एवं बचाव कार्यों में जुटे हैं।

    बाबा केदार से सभी यात्रियों के सकुशल होने की कामना करता हूँ।

    — Pushkar Singh Dhami (@pushkardhami) June 15, 2025

    കന്നുകാലികൾക്ക് കാലിത്തീറ്റ ശേഖരിക്കാൻ പോയ നാട്ടുകാരാണ് തകർന്ന ഹെലികോപ്റ്റർ കണ്ട് ഉദ്യോഗസ്ഥരെ അറിയിച്ചത്. മെയ് 2 ന് ഹിമാലയൻ ക്ഷേത്രമായ കേദാർനാഥിന്റെ കവാടങ്ങൾ തുറന്നതിനുശേഷം ഉണ്ടാകുന്ന അഞ്ചാമത്തെ അപകടമാണിത്. ജൂൺ 7 ന്, കേദാർനാഥിലേക്ക് പോകുകയായിരുന്ന ഒരു ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ സാങ്കേതിക തകരാറിനെ തുടർന്ന് റോഡിൽ തകർന്നുവീണിരുന്നു. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന അഞ്ച് തീർത്ഥാടകർ സുരക്ഷിതമായി രക്ഷപ്പെട്ടിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    accident Utharakand
    Latest News
    സൗദിയില്‍ മെഗാ ഓഫര്‍ ഷോപ്പിംഗുമായി ലുലു ഓൺ സെയിൽ; എല്ലാ വിഭാഗങ്ങളിലും 50 ശതമാനം വിലക്കുറവ്
    23/08/2025
    പല രാജ്യങ്ങളിലും ആയുധഫാക്‌ടറികൾ; ഇസ്രയേലിനെതിരെയുള്ള യുദ്ധത്തിൽ ശക്തമായ മിസൈൽ ഉപയോ​ഗിച്ചിട്ടില്ല; ഇറാൻ പ്രതിരോധ മന്ത്രി
    23/08/2025
    ‘രാഹുലിന്റെ ശല്യംകാരണം വനിതാ കെ.എസ്.യു പ്രവര്‍ത്തകര്‍ സംഘടനാപ്രവർത്തനം നിർത്തി’; ശബ്ദസന്ദേശം പുറത്ത്
    23/08/2025
    വീടുകളിൽ കവർച്ച: റിയാദിൽ അഞ്ചംഗ ഫിലിപ്പിനോ സംഘം പിടിയിൽ
    23/08/2025
    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നത് ഗുരുതര ആരോപണങ്ങൾ: പൊതുപ്രവർത്തകർ മാതൃകയാകേണ്ടവർ -ടി.എൻ. പ്രതാപൻ
    23/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.