ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപമുഖ്യന്ത്രിയായി സുരേന്ദര്‍ ചൗധരിയും ചുമതലയേറ്റു. ജമ്മു മേഖലയില്‍ നിന്നുള്ള, മുന്‍ പിഡിപി, ബിജെപി നേതാവ് കൂടിയായ സുരേന്ദര്‍, നൗഷേര മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റൈനയെ 7,819 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ശ്രദ്ധേയമായ വിജയം നേടിയിരുന്നു.
ജമ്മു മേഖലയില്‍ നിന്നുള്ള ജനങ്ങളുടെ ശബ്ദമായാണ് സുരേന്ദ്ര ചൗധരിയെ ഉപമുഖ്യമന്ത്രിയാക്കിയതെന്ന് ഉമര്‍ അബ്ദുല്ല പറഞ്ഞു. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാരാണ് തങ്ങളുടേതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. സകീന മസൂദ് ജാവേദ് ദര്‍, ജാവേദ് റാണ, സുരിന്ദര്‍ ചൗധരി, സതിഷ് ശര്‍മ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയില്‍ മൂന്ന് ഒഴിവുകള്‍ കൂടിയുണ്ട്. ഇത് ഘട്ടം ഘട്ടമായി നികത്തുമെന്നും മുഖ്യന്ത്രി അറിയിച്ചു.
2014ലെ തിരഞ്ഞെടുപ്പില്‍ പിഡിപി സ്ഥാനാര്‍ത്ഥിയായിരുന്ന രീവന്ദര്‍ റൈനയോട് 10000 വോട്ടിന് സുരേന്ദര്‍ ചൗധരി പരാജയപ്പെട്ടിരുന്നു. പിഡിപി നേതാവായിരുന്ന സുരേന്ദര്‍ ചൗധരി 2022ലാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഒരു വര്‍ഷത്തിലേറെ ബിജെപിയില്‍ തുടര്‍ന്ന അദ്ദേഹം 2023 ജൂലൈയിലാണ് നാഷനല്‍ കോണ്‍ഫറന്‍സില്‍ ചേര്‍ന്നത്.