Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 14
    Breaking:
    • ചെൽസിയുടെ ആഘോഷത്തിൽ ‘കുമ്മനടിച്ച്’ ട്രംപ്; കളിക്കാർ പറഞ്ഞിട്ടും മാറിയില്ല
    • പിഎസ്ജിയെ നാണം കെടുത്തി ചെൽസിക്ക് ലോകകപ്പ്
    • അപ്പാർട്ട്മെന്റിൽ പ്രത്യേക ആചാരം അനുഷ്ഠിക്കുന്നതിനിടെ തീപിടിത്തം, ഇന്ത്യൻ സ്ത്രീക്ക് ദാരുണാന്ത്യം
    • ഗാസയില്‍ 139 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; 150 ലേറെ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായില്‍
    • നിമിഷ പ്രിയയുടെ മോചനത്തിന് കാന്തപുരത്തിന്റെ ഇടപെടൽ, കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിച്ചു, ശുഭപ്രതീക്ഷ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    നിലമ്പൂരില്‍ പ്രചാരണത്തിനെത്തിയ സാംസ്‌കാരിക നായകര്‍ക്ക് തിരിച്ചടിയായി തെരഞ്ഞെടുപ്പ് ഫലം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/06/2025 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജിനെ പിന്തുണച്ച സാംസ്‌കാരിക നായകര്‍ക്കും എഴുത്തുകാര്‍ക്കും തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായി. പുരോഗമന കലാ സാഹിത്യ സംഘം (പുകസ) സംഘടിപ്പിച്ച ‘സാംസ്‌കാരിക കേരളം സ്വരാജിനൊപ്പം’ എന്ന പരിപാടിയില്‍ പങ്കെടുത്ത പ്രമുഖര്‍ ആണ് രാഷ്ട്രീയ പക്ഷപാതിത്വത്തിന്റെ വിമര്‍ശനം കേള്‍ക്കുന്നത്.

    നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വരാജിനെ പിന്തുണച്ച് പ്രമുഖ എഴുത്തുകാരായ കെ.ആര്‍. മീര, ബെന്യാമിന്‍, ദീപാ നിഷാന്ത്, ഹരിതാ സാവിത്രി, വൈശാഖന്‍, കുഞ്ഞഹമ്മദ്, അശോകന്‍ ചരുവില്‍, അലങ്കോട് ലീലാകൃഷ്ണന്‍, കെ.പി. രാമനുണ്ണി, പി.ടി. കുഞ്ഞിമുഹമ്മദ്, ടി.ഡി. രാമകൃഷ്ണന്‍, സംവിധായകരായ പ്രിയനന്ദന്‍, വിധു വിന്‍സെന്റ്, നിലമ്പൂര്‍ ആയിഷ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ്വരാജിന്റെ പ്രചാരണത്തില്‍ പങ്കെടുത്ത സാംസ്‌കാരിക നായകര്‍, നിലമ്പൂരിന്റെ കര്‍ഷക-ആദിവാസി സമുദായങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ വിജയിച്ചുവെന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. സാംസ്‌കാരിക പരിപാടി വലിയ ജനക്കൂട്ടത്തെ ആകര്‍ഷിച്ചുവെന്നും, ഇത് രാഷ്ട്രീയത്തിനപ്പുറം സാംസ്‌കാരിക ഐക്യം പ്രകടമാക്കിയെന്നും പുകസ അവകാശപ്പെട്ടിരുന്നു.

    എന്നാല്‍, ഈ സാംസ്‌കാരിക നേതാക്കളുടെ ഇടപെടലുകള്‍ക്ക് ശക്തമായ വിമര്‍ശനവും നേരിടേണ്ടി വന്നു. സ്വരാജിനെ പിന്തുണച്ച എഴുത്തുകാരെ ‘സിപിഎമ്മിന്റെ കൊട്ടാരം വിദൂഷകര്‍’ എന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് രൂക്ഷമായി ആക്രമിച്ചിരുന്നു. ‘ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ മൗനം പാലിച്ചവര്‍ ഇപ്പോള്‍ സ്വരാജിന് വേണ്ടി വേദിയിലെത്തി,’ എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

    കല്‍പ്പറ്റ നാരായണന്‍, ജോയ് മാത്യു എന്നിവര്‍, ഇടതുപക്ഷം കേരളത്തിന്റെ സാംസ്‌കാരിക ഐഡന്റിറ്റി രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നുവെന്ന് വിമര്‍ശിച്ചിരുന്നു.

    വൈശാഖന്‍ സ്വരാജിനെ പിന്തുണച്ചത് കല്‍പ്പറ്റ നാരായണന്‍ ചോദ്യം ചെയ്യുകയും ചെയ്തു , ‘എല്ലാ എഴുത്തുകാര്‍ക്കും വേണ്ടി സംസാരിക്കാന്‍ വൈശാഖനെ ആരാണ് അനുവദിച്ചത്?’ എന്ന് കല്‍പ്പറ്റ നാരായണന്‍ ചോദിച്ചിരുന്നു. ‘എഴുത്തുകാര്‍ അധികാരത്തിന് വേണ്ടി സ്വരാജിനെ പിന്തുണച്ചു’ എന്ന കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയും വിവാദത്തിന് ആക്കം കൂട്ടി.

    സ്വരാജിന്റെ തോല്‍വി സാംസ്‌കാരിക പിന്തുണയുടെ ഫലപ്രാപ്തി ചോദ്യം ചെയ്യപ്പെട്ടു. ‘നിലമ്പൂര്‍ ജനതയ്ക്ക് സാംസ്‌കാരിക വാഗ്വാദങ്ങള്‍ക്കപ്പുറം റോഡും ആശുപത്രിയും പോലുള്ള അടിസ്ഥാന ആവശ്യങ്ങളാണ് പ്രധാനം’ എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, ‘സാംസ്‌കാരിക ഇടപെടല്‍ വോട്ടായി മാറിയില്ലെങ്കിലും, പുരോഗമന ആശയങ്ങള്‍ ശക്തിപ്പെടുത്തി’ എന്ന് പുകസ അനുകൂലികള്‍ വാദിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Election Nilambur Nilambur by-election Results
    Latest News
    ചെൽസിയുടെ ആഘോഷത്തിൽ ‘കുമ്മനടിച്ച്’ ട്രംപ്; കളിക്കാർ പറഞ്ഞിട്ടും മാറിയില്ല
    14/07/2025
    പിഎസ്ജിയെ നാണം കെടുത്തി ചെൽസിക്ക് ലോകകപ്പ്
    14/07/2025
    അപ്പാർട്ട്മെന്റിൽ പ്രത്യേക ആചാരം അനുഷ്ഠിക്കുന്നതിനിടെ തീപിടിത്തം, ഇന്ത്യൻ സ്ത്രീക്ക് ദാരുണാന്ത്യം
    13/07/2025
    ഗാസയില്‍ 139 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; 150 ലേറെ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായില്‍
    13/07/2025
    നിമിഷ പ്രിയയുടെ മോചനത്തിന് കാന്തപുരത്തിന്റെ ഇടപെടൽ, കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിച്ചു, ശുഭപ്രതീക്ഷ
    13/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version