Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 30
    Breaking:
    • മെഡിക്കൽ പഠനത്തിനൊരുങ്ങുമ്പോൾ
    • ശത്രുവിനെ ഭയപ്പെടുത്തുന്ന ആയുധം ഉടന്‍ വെളിപ്പെടുത്തുമെന്ന് ഇറാന്‍
    • എണ്ണവില 140 ഡോളറിലെത്തും; ട്രംപിനെ പരിഹസിച്ച് ഇറാൻ സ്പീക്കർ
    • ഇൻസ്റ്റഗ്രാം താരം നാഗലക്ഷ്മി കൊല്ലപ്പെട്ടു; ഭർത്താവ് ജീവനൊടുക്കി
    • എണ്ണ വില കുതിച്ചുയരുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ഇൻസ്റ്റഗ്രാം താരം നാഗലക്ഷ്മി കൊല്ലപ്പെട്ടു; ഭർത്താവ് ജീവനൊടുക്കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/04/2026 India Crime 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​ചെന്നൈ– പ്രമുഖ ഇൻസ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററും വ്യവസായിയുമായ നാഗലക്ഷ്മി (42) ചെന്നൈയിലെ നങ്കനല്ലൂരിലുള്ള വസതിയിൽ വെട്ടേറ്റു മരിച്ചു. ആക്രമണത്തിന് ശേഷം ഭർത്താവ് സുബ്രഹ്മണ്യനെ (52) മറ്റൊരു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുടുംബപ്രശ്നങ്ങളെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്ന് പോലീസ് പ്രാഥമിക നിഗമനത്തിലെത്തി.
    ​
    ​മൂന്നര ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ നാഗലക്ഷ്മി ഏറെ സുപരിചിതയായിരുന്നു. ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന ഇവർ, ‘ശ്രീ സായ് സിൽക്ക്സ്’ എന്ന പേരിൽ സാരി ബിസിനസ് ആരംഭിക്കുകയും അത് വലിയൊരു വ്യാപാര സ്ഥാപനമായി വളർത്തുകയും ചെയ്തു. ചുരുങ്ങിയ കാലത്തിനുള്ളിൽ ചെന്നൈയിലെ അറിയപ്പെടുന്ന ബിസിനസ് സംരംഭകയായി ഇവർ മാറിയിരുന്നു.
    ​
    ​ദാമ്പത്യ തർക്കത്തെ തുടർന്ന് ദീർഘകാലമായി മധുരയിൽ ബന്ധുവിനൊപ്പം താമസിച്ചിരുന്ന സുബ്രഹ്മണ്യൻ കഴിഞ്ഞ ദിവസമാണ് നങ്കനല്ലൂരിലെ വീട്ടിലെത്തിയത്. പഴയ തെറ്റുകൾക്ക് മാപ്പ് ചോദിക്കാനും വീണ്ടും ഒരുമിച്ച് താമസിക്കാനുമാണ് താൻ എത്തിയതെന്ന് ഇയാൾ അറിയിച്ചിരുന്നതായി പോലീസ് പറയുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

    ​കൃത്യം നടത്തിയ ശേഷം സുബ്രഹ്മണ്യൻ ചെന്നൈയിൽ ദന്തൽ വിദ്യാർത്ഥിയായ രണ്ടാമത്തെ മകന് ഫോണിൽ സന്ദേശം അയച്ചിരുന്നു. വിവരമറിഞ്ഞ് മകൻ ഓടിയെത്തിയപ്പോഴാണ് ചോരയിൽ കുളിച്ചു കിടക്കുന്ന അമ്മയെയും തൂങ്ങിനിൽക്കുന്ന അച്ഛനെയും കണ്ടത്. ദമ്പതികളുടെ മൂത്ത മകൻ റഷ്യയിൽ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ്. മൃതദേഹങ്ങൾ ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ പളവന്താങ്കൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Murder Suicide Tamil Nadu
    Latest News
    മെഡിക്കൽ പഠനത്തിനൊരുങ്ങുമ്പോൾ
    30/04/2026
    ശത്രുവിനെ ഭയപ്പെടുത്തുന്ന ആയുധം ഉടന്‍ വെളിപ്പെടുത്തുമെന്ന് ഇറാന്‍
    30/04/2026
    എണ്ണവില 140 ഡോളറിലെത്തും; ട്രംപിനെ പരിഹസിച്ച് ഇറാൻ സ്പീക്കർ
    30/04/2026
    ഇൻസ്റ്റഗ്രാം താരം നാഗലക്ഷ്മി കൊല്ലപ്പെട്ടു; ഭർത്താവ് ജീവനൊടുക്കി
    30/04/2026
    എണ്ണ വില കുതിച്ചുയരുന്നു
    30/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version