Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, November 28
    Breaking:
    • ജിദ്ദ, മദീന സര്‍വീസുകള്‍ ഇന്‍ഡിഗോ പുനരാരംഭിക്കുന്നു
    • ഇത്തിഹാദ് റെയില്‍: അല്‍ദഫ്രയില്‍ രണ്ട് പുതിയ പാസഞ്ചര്‍ സ്റ്റേഷനുകള്‍ കൂടി ഉദ്ഘാടനം ചെയ്തു
    • ഈദ് അല്‍ഇത്തിഹാദ് ആഘോഷം: ഉപഭോക്താക്കള്‍ക്ക് 55 ജി.ബി സൗജന്യ ഡാറ്റയുമായി ‘ഡു’
    • ഇറാന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരെ കുവൈത്ത് പ്രതിരോധ മന്ത്രി സന്ദര്‍ശിച്ചു; അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം
    • സൗദിയിലെ വിമാനക്കമ്പനികള്‍ക്കെതിരെ കഴിഞ്ഞ മാസം 1,235 പരാതികള്‍; മികച്ച പ്രകടനവുമായി സൗദിയ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    സൗദിയും ഇന്ത്യയും സഹകരണം കൂടുതൽ ശക്തമാക്കുന്നു, ഇരുരാജ്യങ്ങളിലെയും വിദേശമന്ത്രിമാര്‍ ചര്‍ച്ച നടത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/11/2024 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി – സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഇന്ത്യന്‍ വിദേശ മന്ത്രി എസ്. ജയ്ശങ്കറും ന്യൂദല്‍ഹിയില്‍ ചര്‍ച്ച നടത്തി. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങളും വ്യത്യസ്ത മേഖലകളില്‍ ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും മേഖലാ, അന്താരാഷ്ട്ര പ്രശ്‌നങ്ങളും ഇക്കാര്യങ്ങളില്‍ നടത്തുന്ന ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു. ന്യൂദല്‍ഹി സൗദി എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് ജുദയ് ബിന്‍ നായിഫ് അല്‍റഖാസ്, വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ അബ്ദുറഹ്മാന്‍ അല്‍ദാവൂദ്, വിദേശ മന്ത്രാലയത്തില്‍ ഏഷ്യന്‍ രാജ്യവിഭാഗം ഡയറക്ടര്‍ ജനറല്‍ നാസിര്‍ ആലുഗന്നൂം എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മേഖലാ, അന്താരാഷ്ട്ര സഹകരണത്തിന്റെ കാര്യത്തില്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് പിന്നീട് ചേര്‍ന്ന സൗദി, ഇന്ത്യ സ്ട്രാറ്റിജ് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ യോഗത്തില്‍ സൗദി വിദേശ മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും സാമൂഹിക, സാമ്പത്തിക വികസനവുമായും ബന്ധപ്പെട്ട വിഷയങ്ങളില്‍ സൗദി അറേബ്യയും ഇന്ത്യയും നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നു.

    ദീര്‍ഘകാല വ്യാപാരത്തിന്റെ സവിശേഷതയുള്ള, സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള പങ്കിട്ട ചരിത്രം ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ പങ്കാളിത്തത്തിന് അടിത്തറയിട്ടു. പൊതുതാല്‍പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് സൗദി അറേബ്യക്കും ഇന്ത്യക്കും മുഴുവന്‍ മേഖലക്കും പ്രയോജനം ചെയ്യും.
    പരസ്പര സഹകരണം കൂടുതല്‍ ശക്തമാക്കേണ്ട മേഖലകള്‍ ഏതൊക്കെയാണെന്ന് പഠിക്കും.

    സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് പ്രഖ്യാപിച്ച സൗദി, ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ സര്‍വ മേഖലകളിലും പരസ്പര സഹകരണത്തിനുള്ള പുതിയ അടിത്തറയിട്ടു. പൊതുലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലുള്ള കൗണ്‍സിലിന്റെ ശേഷികളും കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. എല്ലാ വശങ്ങളിലും മേഖലകളിലും സുസ്ഥിരമായ ഏകോപന ശ്രമങ്ങളുടെ പ്രാധാന്യം സൗദി അറേബ്യ തിരിച്ചറിയുന്നതായും സൗദി വിദേശ മന്ത്രി പറഞ്ഞു.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Farhan S jayshankar
    Latest News
    ജിദ്ദ, മദീന സര്‍വീസുകള്‍ ഇന്‍ഡിഗോ പുനരാരംഭിക്കുന്നു
    28/11/2026
    ഇത്തിഹാദ് റെയില്‍: അല്‍ദഫ്രയില്‍ രണ്ട് പുതിയ പാസഞ്ചര്‍ സ്റ്റേഷനുകള്‍ കൂടി ഉദ്ഘാടനം ചെയ്തു
    28/11/2026
    ഈദ് അല്‍ഇത്തിഹാദ് ആഘോഷം: ഉപഭോക്താക്കള്‍ക്ക് 55 ജി.ബി സൗജന്യ ഡാറ്റയുമായി ‘ഡു’
    28/11/2026
    ഇറാന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരെ കുവൈത്ത് പ്രതിരോധ മന്ത്രി സന്ദര്‍ശിച്ചു; അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം
    28/11/2026
    സൗദിയിലെ വിമാനക്കമ്പനികള്‍ക്കെതിരെ കഴിഞ്ഞ മാസം 1,235 പരാതികള്‍; മികച്ച പ്രകടനവുമായി സൗദിയ
    28/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.