ഡൽഹി– ഓപ്പറേഷൻ സിന്ദൂറിന് ആഴ്ചകൾക്ക് ശേഷം വീണ്ടും മോക്ഡ്രിൽ നടത്താൻ ഇന്ത്യ. പാകിസ്താനുമായി അതിർത്തിപങ്കിടുന്ന സംസ്ഥാനങ്ങളിലാണ് സിവിൽ ഡിഫൻസ് മോക് ഡ്രിൽ വ്യാഴാഴ്ച ദിവസം ഇന്ത്യ നടത്തുക.ജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് വ്യാഴാഴ്ച മോക് ഡ്രില്‍ നടത്തുക.
എന്നാൽ ഹരിയാന സർക്കാർ വ്യാഴാഴ്ച 22 ജില്ലകളിലായി ഓപ്പറേഷൻ ഷീൽഡ് എന്ന പേരിൽ സംസ്ഥാനവ്യാപക സിവിൽ ഡിഫൻസ് അഭ്യാസം നടത്തും. നാഷണൽ കേഡറ്റ് കോർപ്പ്സ് (എൻസിസി), നാഷണൽ സർവീസ് സ്‌കീം (എൻഎസ്എസ്), നെഹ്‌റു യുവ കേന്ദ്ര സംഘടൻ (എൻവൈകെഎസ്) തുടങ്ങിയ വളണ്ടിയർമാരുടെ സേവനവും ഹരിയാണയിൽ പ്രയോജനപ്പെടുത്തും.
വിനോദസഞ്ചാരികളായ 26 പേരെ ഭീകരവാദികൾ വധിച്ചിരുന്നു. ഇതിന് മറുപടിയായി ഇന്ത്യൻ സേന പാകിസാതാനിലെ ഒമ്പതോളം ഭീകരവാദ കേന്ദ്രങ്ങൾ തകർക്കുകയും ഒരുപാട് ഭീകരവാദികളെ വധിച്ചിരുന്നു. ഈ കാലയളവിൽ സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ മോക്ഡ്രിൽ നടത്തിയിരുന്നു.