അമരാവതി – കറുത്ത നിറത്തിന്റെ പേരില്‍ ആന്ധപ്രദേശില്‍ ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ പിതാവ് വിഷം കൊടുത്ത് കൊലപ്പെടുത്തി. സംഭവത്തില്‍ പിതാവ് മഹേഷിനെതിരെ കരേംപുഡി പോലീസ് കേസെടുത്തു. ക്ഷേത്രത്തില്‍ നിന്നുള്ള പ്രസാദത്തില്‍ വിഷം കലര്‍ത്തിയാണ് കുട്ടിയ്ക്ക് നല്‍കിയത്.
മാര്‍ച്ച് 31നാണ് അക്ഷയ എന്ന ഒന്നര വയസ്സുള്ള കുട്ടിയെ അവശനിലയില്‍ വീട്ടില്‍ കണ്ടെത്തുന്നത്. കുട്ടിയുടെ മൂക്കില്‍ നിന്ന് രക്തം വരുന്ന നിലയിലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ കരേംപുഡി സര്‍ക്കാര്‍ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിഷം കൊടുത്തത് മറച്ചുവച്ച കുഞ്ഞിന് അസുഖമുണ്ടായിരുന്നെന്ന് പറയാന്‍ മഹേഷ് ഭാര്യയെയും നിര്‍ബന്ധിച്ചു.
കറുത്ത നിറത്തില്‍ കുഞ്ഞ് ജനിച്ചതില്‍ മഹേഷ് ഭാര്യയെ നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിനെ പരിചരിക്കാനും അനുവദിക്കാറില്ലായിരുന്നു. വിഷം ഉള്ളില്‍ച്ചെന്ന് കുഞ്ഞ് മരിച്ചതോടെ പോലീസ് അന്വേഷണം തുടങ്ങുന്നതിന് മുന്‍പ് തന്നെ നിര്‍ബന്ധിച്ച് കുഞ്ഞിന്റെ സംസ്കാര ചടങ്ങുകള്‍ നടത്തുകയായിരുന്നു. കുഞ്ഞിന്റെ മരണത്തില്‍ സംശയം സംഭവത്തില്‍ ബാലാവകാശ കമ്മീഷനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group