മുംബൈ– ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് അഞ്ച് യാത്രക്കാര്‍ മരിച്ചു. മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനലില്‍ നിന്ന് താനെയിലെ കസാര പ്രദേശത്തേക്ക് പോവുകയായിരുന്ന ലോക്കല്‍ ട്രയിനില്‍ നിന്നാണ് യാത്രക്കാര്‍ ട്രാക്കിലേക്ക് വീണത്. ട്രെയിനിലുണ്ടായ അമിത തിരക്ക് കാരണം ആളുകൾ വാതിലിൽ തൂങ്ങിക്കിടന്ന് യാത്ര ചെയ്യുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.
ഒരു കമ്പാര്‍ട്ടുമെന്റില്‍ തിക്കും തിരക്കും രൂക്ഷമായതോടെ ആളുകള്‍ ട്രാക്കിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ഏഴോളം ആളുകള്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തതില്‍ അന്യേഷണം പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group