ഹൈദരാബാദ്– ബെറ്റിങ് ആപ്പുകളുടെ പ്രചാരണത്തിൽ പങ്കെടുത്തതിനാൽ നിരവധി പ്രശസ്തതാരങ്ങൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസ് എടുത്തു. സിനിമാതാരങ്ങളായ വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബട്ടി, പ്രകാശ് രാജ്, നിധി അഗർവാൾ, മഞ്ചു ലക്ഷ്മി തുടങ്ങിയവർക്കെതിരെയാണ് ഇസിഐആർ (ECIR) രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ രണ്ട് ടെലിവിഷൻ അവതാരകരും ഉൾപ്പെട്ടിരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
ഇവർക്കെതിരെ ഉടൻ സമൻസ് അയക്കും എന്ന് ഇഡി അറിയിച്ചിട്ടുണ്ട്. 29 പേരടങ്ങുന്ന സിനിമാതാരങ്ങളും, ഹർഷൻ സായ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും, “ലോകൽ ബോയ് നാനി” എന്ന യൂട്യൂബ് ചാനലിന്റെ നടത്തിപ്പുകാർക്കും എതിരായാണ് ഇഡി അന്വേഷണം പുരോഗമിക്കുന്നത്.
ഈ പ്രചാരണ പ്രവർത്തനങ്ങൾ കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ചിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു