ചെന്നൈ : ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ഒപ്പമുണ്ടായിരുന്ന സീനിയർ സുഹൃത്തിനെ മർദിച്ച് വീഴ്ത്തിയ ശേഷം രണ്ട് പേർ ചേർന്ന് വിദ്യാർത്ഥിനിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പള്ളിയിൽ പോയി മടങ്ങിവരുകയായിരുന്നു പെൺകുട്ടിയും സുഹൃത്തും.
പെൺകുട്ടിയുടെ പരാതിയിൽ കോട്ടൂർപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. സർവകലാശാലയിലെ രണ്ടാം വർഷ ബിരുദവിദ്യാർത്ഥിനിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. ക്യാമ്പസിനുള്ളിൽ വച്ച് അജ്ഞാതരായ രണ്ട് പേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇവർക്കായി തെരച്ചിൽ ആരംഭിച്ചു. സിസിടിവി ഉൾപ്പെടെ പരിശോധിച്ച് വരികയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group