Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, July 10
    Breaking:
    • ബംഗാൾ ഉൾക്കടലിൽ 15 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി; തിരച്ചിൽ ഊർജ്ജിതം
    • അപകടകരമായ ഡ്രൈവിംഗ്; ഷാര്‍ജയില്‍ രണ്ട് പേര്‍ അറസ്റ്റില്‍
    • പിഴ അടക്കാത്ത ട്രാഫിക് നിയമലംഘനങ്ങളില്‍ നിയമ നടപടികള്‍
    • സല്‍മാന്‍ രാജാവിന്റെ അതിഥികളായ ആദ്യ ഉംറ സംഘം മദീനയില്‍
    • ഹമാസ് വക്താവ് ഹാസിം ഖാസിം ഇസ്രായിലിന്റെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു; ആറ് പേര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ബംഗാൾ ഉൾക്കടലിൽ 15 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി; തിരച്ചിൽ ഊർജ്ജിതം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/07/2026 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊൽക്കത്ത– ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെത്തുടർന്നുണ്ടായ ശക്തമായ കാറ്റിലും ഉയർന്ന തിരമാലകളിലും പെട്ട് 15 മത്സ്യത്തൊഴിലാളികളുമായി പോയ ഫിഷിംഗ് ട്രോളർ കാണാതായി. പശ്ചിമ ബംഗാളിലെ ശങ്കർപൂർ ഫിഷിംഗ് ഹാർബറിൽ നിന്ന് ജൂലൈ രണ്ടിന് ആഴക്കടൽ മത്സ്യബന്ധനത്തിനായി പുറപ്പെട്ട മാ കാളി എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കാണാതായവരിൽ 12 പേർ പശ്ചിമ ബംഗാൾ സ്വദേശികളും മൂന്ന് പേർ ഒഡീഷ സ്വദേശികളുമാണ്.

    ഒഡീഷയിലെ ബാലേശ്വർ (ബാലസോർ) സ്വദേശികളായ രബീന്ദ്ര മാജി, ജഗന്നാഥ് മാജി, ജയറാം മാജി എന്നിവരാണ് ബോട്ടിലുണ്ടായിരുന്ന ഒഡീഷ സ്വദേശികൾ. കടൽ പ്രക്ഷുബ്ധമായതിനെത്തുടർന്ന് ബോട്ടുമായുള്ള ആശയവിനിമയ ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെടുകയായിരുന്നു.
    ട്രോളർ കാണാതായ വിവരം ദിഗ ഫിഷർമെൻ ആൻഡ് ഫിഷ് ട്രേഡേഴ്സ് അസോസിയേഷൻ മറൈൻ പോലീസിനെ അറിയിച്ചതിനെത്തുടർന്ന് അധികൃതർ വൻതോതിലുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വ്യോമസേനയുടെ ഹെലികോപ്റ്ററുകളും നാവികസേനയും ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് തിരച്ചിൽ വേഗത്തിലാക്കണമെന്ന് ശങ്കർപൂർ ഫിഷർമെൻ അസോസിയേഷൻ സെക്രട്ടറി സ്വദേശ് നായക് ആവശ്യപ്പെട്ടു. പ്രാദേശിക എം.പി സൗമേന്ദു അധികാരി, പ്രാദേശിക എം.എൽ.എ എന്നിവരെയും ദിഗ, മന്ദർമണി കോസ്റ്റൽ പോലീസ് സ്റ്റേഷനുകളിലും വിവരമറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാണാതായ തൊഴിലാളികളുടെ കുടുംബങ്ങൾ കടുത്ത ആശങ്കയിലാണ്. ഹെലികോപ്റ്ററുകൾ ഉപയോഗിച്ചുള്ള കോസ്റ്റ് ഗാർഡിന്റെയും മറൈൻ പോലീസിന്റെയും തിരച്ചിൽ പുരോഗമിക്കുകയാണെങ്കിലും തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bay of Bengal Fisherman West Bengal
    Latest News
    ബംഗാൾ ഉൾക്കടലിൽ 15 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി; തിരച്ചിൽ ഊർജ്ജിതം
    10/07/2026
    അപകടകരമായ ഡ്രൈവിംഗ്; ഷാര്‍ജയില്‍ രണ്ട് പേര്‍ അറസ്റ്റില്‍
    10/07/2026
    പിഴ അടക്കാത്ത ട്രാഫിക് നിയമലംഘനങ്ങളില്‍ നിയമ നടപടികള്‍
    10/07/2026
    സല്‍മാന്‍ രാജാവിന്റെ അതിഥികളായ ആദ്യ ഉംറ സംഘം മദീനയില്‍
    10/07/2026
    ഹമാസ് വക്താവ് ഹാസിം ഖാസിം ഇസ്രായിലിന്റെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു; ആറ് പേര്‍ കൊല്ലപ്പെട്ടു
    10/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version