Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 12
    Breaking:
    • ഫോര്‍മുല 1 ‘ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രി 2026’ ഏപ്രില്‍ 10 മുതല്‍ 12 വരെ
    • രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ ബിജെപി; വിദേശശക്തികളുമായി ബന്ധമെന്ന് ആരോപണം
    • തീവ്രവാദത്തിനെതിരെ പോരാടുന്നതിലും അക്രമാസക്തമായ ഭീകരത തടയുന്നതിലും രാജ്യം എന്നും മുന്നില്‍; ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി
    • ചേലക്കര പ്രീമിയർ ലീഗ് യുണൈറ്റഡ് എഫ് സി കാലിക്കറ്റ് ചാമ്പ്യന്മാർ
    • മുംതാസ് അബ്ദുറഹ്‌മാനും അലി തേക്കുതോടിനും അര്‍ഷദ് നൗഫലിനും പി.ജെ.എസ് പുരസ്‌കാരം; അമൃതോത്സവം ഇന്ന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ ബിജെപി; വിദേശശക്തികളുമായി ബന്ധമെന്ന് ആരോപണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/02/2026 India Polititcs Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Rahul Gandhi
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി– ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ പാർലമെന്റിൽ നോട്ടീസ് നൽകി. വിദേശശക്തികളുമായി ചേർന്ന് രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു എന്ന ഗുരുതരമായ ആരോപണമാണ് നോട്ടീസിൽ ഉന്നയിച്ചിരിക്കുന്നത്. മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം പാർലമെന്റിൽ ഉയർത്തിക്കാട്ടിയതും, കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിക്കെതിരെ ‘എപ്സ്റ്റീൻ ഫയൽസ്’ പരാമർശം നടത്തിയതുമാണ് പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചത്.
    ​
    ​രാജ്യത്തെ അപകീർത്തിപ്പെടുത്താൻ രാഹുൽ ഗാന്ധി നിരന്തരം ശ്രമിക്കുന്നുവെന്ന് നിഷികാന്ത് ദുബെ ആരോപിച്ചു. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന വിദേശ ശക്തികൾ ആർക്കാണ് ഫണ്ടിംഗ് നൽകുന്നത്? നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം ഇദ്ദേഹത്തിന് എങ്ങനെ ലഭിച്ചുവെന്ന് അദ്ദേഹം ചോദിച്ചു. രാഹുൽ ഗാന്ധി ‘സോറോസ് ഫൗണ്ടേഷന്റെ’ ചാരനാണെന്നും ഇന്ത്യൻ ബാങ്കിംഗ് വ്യവസ്ഥ തകർന്നുവെന്ന തെറ്റായ ചിത്രം നൽകി വിദേശ രാജ്യങ്ങളെ സഹായിക്കുകയാണെന്നും ദുബെ നോട്ടീസിൽ കുറ്റപ്പെടുത്തി.
    ​

    കഴിഞ്ഞ ദിവസം പാർലമെന്റിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിക്കെതിരെ രാഹുൽ ഗാന്ധി രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വിവാദമായ എപ്സ്റ്റീൻ ഫയലുകളിൽ മന്ത്രിയുടെ പേരുണ്ടെന്ന പരാമർശമാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തന്റെ സന്ദർശനങ്ങൾ ഔദ്യോഗികമായിരുന്നുവെന്നും ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ബിജെപി ചീഫ് വിപ്പ് സഞ്ജയ് ജയ്‌സ്വാൾ സ്പീക്കറോട് ആവശ്യപ്പെട്ടു.
    ​
    ​ബിജെപിയുടെ നീക്കത്തെ പരിഹാസത്തോടെയാണ് കോൺഗ്രസ് നേരിട്ടത്. ലോക്സഭയിലെ ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടിയാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തെത്തിയത്. രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുമ്പോൾ, സമാനമായ രീതിയിൽ ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രസംഗങ്ങൾ നിലനിർത്തുന്നത് ഇതിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.കഴിഞ്ഞ തവണ രാഹുലിനെ അയോഗ്യനാക്കി. പക്ഷേ ഇത്തവണ മോദിയേക്കാൾ വലിയ ഭൂരിപക്ഷത്തിലാണ് ജനങ്ങൾ അദ്ദേഹത്തെ വിജയിപ്പിച്ചത്. ഞങ്ങൾക്ക് ഈ നോട്ടീസുകളിൽ ഒരു ഭയവുമില്ല. നിങ്ങൾക്ക് വേണമെങ്കിൽ എന്നെ തൂക്കിലേറ്റിക്കോളൂവെന്നും വേണുഗോപാൽ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ​നിഷികാന്ത് ദുബെയുടെ നീക്കം മന്ത്രിസ്ഥാനം മോഹിച്ചുള്ളതാണെന്ന് കോൺഗ്രസ് എംപി രേണുക ചൗധരി പരിഹസിച്ചു. ബിജെപി എംപിമാർക്ക് പ്രിവിലേജ് മോഷൻ (അവകാശ ലംഘന നോട്ടീസ്) എന്താണെന്ന് പോലും അറിയില്ലെന്ന് അവർ കുറ്റപ്പെടുത്തി. പാർലമെന്റ് വളപ്പിൽ നായയെ കൊണ്ടുവന്നതിന്റെ പേരിൽ തനിക്കെതിരെ മുൻപ് ഇത്തരം നീക്കങ്ങൾ നടന്നത് അവർ ഓർമ്മിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കണമെന്ന ആവശ്യം യുക്തിക്ക് നിരക്കാത്തതാണെന്നും അവർ കൂട്ടിച്ചേർത്തു.

    രാഹുൽ ഗാന്ധി പാർലമെന്റിൽ നിന്ന് അയോഗ്യനാക്കപ്പെടുന്നത് ഇതാദ്യമായല്ല. 2023 മാർച്ചിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്നതായി കരുതുന്ന ഒരു പരാമർശത്തിന് മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ പാർലമെന്റിൽ നിന്ന് അയോഗ്യനാക്കിയിരുന്നു.

    ​
    ​ജനറൽ നരവാനെയുടെ പുസ്തകം ചോർന്നതുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുസ്തകത്തിന്റെ പ്രസാധകരായ പെൻഗ്വിൻ ഇന്ത്യയ്ക്ക് പൊലീസ് നോട്ടീസ് നൽകി. ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് അന്വേഷണം പുരോഗമിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    BJP Congress India Politics Rahul Gandhi
    Latest News
    ഫോര്‍മുല 1 ‘ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രി 2026’ ഏപ്രില്‍ 10 മുതല്‍ 12 വരെ
    12/02/2026
    രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ ബിജെപി; വിദേശശക്തികളുമായി ബന്ധമെന്ന് ആരോപണം
    12/02/2026
    തീവ്രവാദത്തിനെതിരെ പോരാടുന്നതിലും അക്രമാസക്തമായ ഭീകരത തടയുന്നതിലും രാജ്യം എന്നും മുന്നില്‍; ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി
    12/02/2026
    ചേലക്കര പ്രീമിയർ ലീഗ് യുണൈറ്റഡ് എഫ് സി കാലിക്കറ്റ് ചാമ്പ്യന്മാർ
    12/02/2026
    മുംതാസ് അബ്ദുറഹ്‌മാനും അലി തേക്കുതോടിനും അര്‍ഷദ് നൗഫലിനും പി.ജെ.എസ് പുരസ്‌കാരം; അമൃതോത്സവം ഇന്ന്
    12/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.