Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, May 9
    Breaking:
    • സൗദിയിൽ ശക്തമായ പരിശോധന: ഒരാഴ്ചക്കിടെ 11,000 ലേറെ നിയമലംഘകർ പിടിയിൽ
    • ലെബനോനിൽ ഇസ്രായിൽ കനത്ത ആക്രമണം: 85 ഹിസ്ബുല്ല കേന്ദ്രങ്ങൾ തകർത്തു
    • കേരള മുഖ്യമന്ത്രി ചർച്ച അന്തിമ ഘട്ടത്തിൽ; കെ.സിയെ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ അനുയായികൾ, നിർണായക നീക്കവുമായി മുസ്ലിം ലീഗും
    • ഇറാന്‍ റവല്യൂഷണറി ഗാര്‍ഡുമായി ബന്ധം: ബഹ്റൈനില്‍ 41 പേര്‍ അറസ്റ്റില്‍
    • വി.ഡി. സതീശൻ യുഡിഎഫിനെ നയിക്കണം: പ്രവാസി സമൂഹത്തിന്റെ ശബ്ദമായി ജോഫി ജേക്കബ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    കേരള മുഖ്യമന്ത്രി ചർച്ച അന്തിമ ഘട്ടത്തിൽ; കെ.സിയെ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ അനുയായികൾ, നിർണായക നീക്കവുമായി മുസ്ലിം ലീഗും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/05/2026 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി- കേരള മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ച ദൽഹിയിൽ പുരോഗമിക്കുന്നു. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് യോഗം ചേരുന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

    കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹത്തിന്റെ അനുയായികൾ പറയുന്നത്. ഹൈക്കമാന്റിന്റെ തീരുമാനം ഇന്ന് തന്നെ വരുമെന്നും കെ.സി അനുകൂലികൾ വ്യക്തമാക്കുന്നു.
    മുഖ്യമന്ത്രി സ്ഥാനത്തേക്കുളള ആവശ്യത്തിൽനിന്ന് പിറകോട്ടില്ലെന്ന് കെ.സി വേണുഗോപാൽ ഉറച്ച നിലപാട് സ്വീകരിച്ചു. അതേസമയം, മുഖ്യമന്ത്രി പദവിയിൽ കുറഞ്ഞ ഒന്നും സ്വീകരിക്കില്ലെന്ന് വി.ഡി സതീശനും വ്യക്തമാക്കി. തന്റെ സീനിയോറിറ്റി പരിഗണിക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രണ്ടു മണിക്കൂറിലേറെയായി യോഗം തുടരുകയാണ്. പാർട്ടിക്ക് വേണ്ടി താൻ ഏറെ ചോരയും നീരും ഒഴുക്കിയെന്ന് കെ.സി വേണുഗോപാൽ യോഗത്തിൽ വികാരാധീനനായി. കഴിഞ്ഞ അഞ്ചുവർഷവും പാർട്ടിയെ സേവിച്ചാണ് മുന്നണിയെ വിജയത്തിലെത്തിച്ചതെന്ന് വി.ഡി സതീശൻ വ്യക്തമാക്കി.

    അതിനിടെ, കോണ്‍ഗ്രസ് മുഖ്യമന്ത്രി ചര്‍ച്ച ദൽഹിയിൽ നടക്കുമ്പോൾ നിർണായക നീക്കവുമായി മുസ്ലീം ലീഗ് രംഗത്തെത്തി. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മുസ്ലീം ലീഗ് പാണക്കാട് യോഗം ചേരും. പ്രഖ്യാപനം ഉണ്ടായാൽ പാണക്കാടേക്ക് ഉടൻ എത്താൻ നേതാക്കൾ നിർദേശം നൽകി. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുമായി ലീഗ് ആശയവിനിമയം നടത്തിയിരുന്നു. സതീശനെ മുഖ്യമന്ത്രിയാക്കണം എന്ന നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിച്ചിരിക്കുന്നത്. മറിച്ച് തീരുമാനമുണ്ടായാൽ എന്ത് തീരുമാനം എടുക്കണം എന്നത് സംബന്ധിച്ച് പാർട്ടി വിശദമായി ചർച്ച ചെയ്യും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Congress kc venugopal Ramesh Chennithala VD Satheeshan
    Latest News
    സൗദിയിൽ ശക്തമായ പരിശോധന: ഒരാഴ്ചക്കിടെ 11,000 ലേറെ നിയമലംഘകർ പിടിയിൽ
    09/05/2026
    ലെബനോനിൽ ഇസ്രായിൽ കനത്ത ആക്രമണം: 85 ഹിസ്ബുല്ല കേന്ദ്രങ്ങൾ തകർത്തു
    09/05/2026
    കേരള മുഖ്യമന്ത്രി ചർച്ച അന്തിമ ഘട്ടത്തിൽ; കെ.സിയെ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ അനുയായികൾ, നിർണായക നീക്കവുമായി മുസ്ലിം ലീഗും
    09/05/2026
    ഇറാന്‍ റവല്യൂഷണറി ഗാര്‍ഡുമായി ബന്ധം: ബഹ്റൈനില്‍ 41 പേര്‍ അറസ്റ്റില്‍
    09/05/2026
    വി.ഡി. സതീശൻ യുഡിഎഫിനെ നയിക്കണം: പ്രവാസി സമൂഹത്തിന്റെ ശബ്ദമായി ജോഫി ജേക്കബ്
    09/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.