Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 9
    Breaking:
    • കശ്മീരിലേക്കും പഞ്ചാബിലേക്കും വീണ്ടും പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം, നിർവീര്യമാക്കി ഇന്ത്യൻ സൈന്യം
    • റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ മൂന്നു പുതിയ സ്‌റ്റേഷനുകള്‍ നാളെ തുറക്കും
    • ഗാസയിൽ രണ്ട് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു; ആറു പേർക്ക് പരിക്ക്
    • ഹജ് പെര്‍മിറ്റില്ലാത്തവരെ ആംബുലന്‍സില്‍ മക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    • ഒരു വീട്ടിൽ മൂന്ന് ഫുൾ എ പ്ലസ്, കല്പകഞ്ചേരിക്ക് അഭിമാനമായി മൈസയും മോസയും മനാലും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf

    ആഗോള ഗവേഷണ സമ്മേളനം വെള്ളിയാഴ്ച മദീനയിൽ, ഡോ.ഹുസൈൻ മടവൂർ പങ്കെടുക്കും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/04/2024 Gulf Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഹുസൈന്‍ മടവൂര്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    മദീന: ആധുനിക പ്രശ്നങ്ങളിലെ ഇസ്ലാമിക പരിപ്രേക്ഷ്യം മുഖ്യ പ്രമേയമായി സൗദി അറേബ്യയിൽ നടക്കുന്ന ത്രിദിന അന്താരാഷ്ട്ര ഗവേഷണ സമ്മേളനം മെയ് മൂന്നിന്ന് വെള്ളിയാഴ്ച മദീനാ ക്രൗൺ പ്ലാസ കൺവെൻഷൻ സെൻ്ററിൽ ആരംഭിക്കും.

    വിവിധ രാജ്യങ്ങളിൽ നിന്നായി മുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കും. ഒൻപത് സെഷനുകളിൽ നടക്കുന്ന സമ്മേളനത്തിൽ മുപ്പത്തിയാറ് ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ച് ചർച്ചക്ക് വിധേയമാക്കും. സൗദി ഭരണാധികാരി സൽമാൻ രാജാവിൻ്റെയും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് സൽമാൻ്റെയും ദശവൽസര പദ്ധതിയായ വിഷൻ 2030 ൻ്റെ ഭാഗമായുള്ള പഠന ഗവേഷണങ്ങളുടെയും നൂതന പരിഷ്കരണ സംരംഭങ്ങളുടെയും ഭാഗമായി നിരവധി ആഗോള സമ്മേളനങ്ങൾ സംഘടിപ്പിച്ച് വരികയാണ് സൗദി അറേബ്യ. ആധുനിക വിഷയങ്ങളിലെ ഗവേഷണങ്ങൾക്ക് സൗദി ഭരണകൂടം വലിയ പ്രാധാന്യം നൽകുന്നുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ത്യയിൽ നിന്ന് ഡൽഹിയിലെ ഹ്യുമൻ റിസോഴ് ഡെവലപ്മെൻ്റ് ഫൗണ്ടേഷൻ്റെ (HRDF) പ്രതിനിധിയായി ചെയർമാൻ ഡോ.ഹുസൈൻ മടവൂർ സമ്മേളനത്തിൽ പങ്കെടുക്കും. രണ്ടാം ദിവസം നടക്കുന്ന ഖുർആൻ വിജ്ഞാന ഗവേഷണ സെഷനിൽ അദ്ദേഹം ആദ്ധ്യക്ഷത വഹിക്കും.

    മാറുന്ന ലോകത്ത് മനുഷ്യജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇസ് ലാമിക പ്രമാണങ്ങളിൽ നിന്ന് കൊണ്ടു തന്നെ ആവശ്യമായ ഗവേഷണങ്ങൾ ( ഇജ്തിഹാദ്) നടക്കേണ്ടതുണ്ട്. അതിനാൽ തന്നെ നിർമ്മിത ബുദ്ധിയുടെയും വിവര സാങ്കേതിക വിദ്യയുടെയും അനന്ത സാദ്ധ്യതകൾ ഇസ് ലാമിക വിജ്ഞാന ഗവേഷണങ്ങൾക്കുപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള വർക്ക് ഷോപ്പുകളും സമ്മേളനത്തിൻ്റെ ഭാഗമായി നടത്തപ്പെടുന്നുണ്ട്.

    📌 يرأس د. حسين ابو بكر مدور
    الجلسة العلمية السادسة ضمن فعاليات

    #مؤتمر_المدينه_للدراسات_الإسلاميةhttps://t.co/8R9G8rGuH6

    🏢المنعقد بفندق كراون بلازا المدينه
    ٢٤-٢٦ شوال ١٤٤٥
    ٣-٥ مايو ٢٠٢٤

    للتسجيل يرجى زيارة الموقع للمؤتمر https://t.co/VkrozxRyhl pic.twitter.com/PwyhQYHTFD

    — مؤتمر المدينة المنورة الدولي للدراسات الإسلامية (@Conference_is) April 20, 2024

    സൗദിയിലെ പ്രമുഖ സർവ്വകലാശാലാകളായ മക്കാ ഉമ്മുൽ ഖുറാ യൂണിവേഴ്സിറ്റി, മദീനാ ഇസ്ലാമിക് യൂണിവേഴ്സിറ്റി, റിയാദ് ഇമാം മുഹമ്മദ് ബിൻ സുഊദ് യൂണിവേഴ്സിറ്റി, ജിദ്ദാ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി, മദീനാ ത്വെയ്ബാ യൂണിവേഴ്സിറ്റി തുടങ്ങിയവയിൽ നിന്നുള്ള അക്കാദമിക വിഗ്ധർക്ക് പുറമെ ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ നിന്നും അമേരിക്ക, ബ്രിട്ടൺ , ചൈന, മലേഷ്യ, ഖത്തർ, കുവൈറ്റ്, യു.എ.ഇ, ഒമാൻ, സുഡാൻ മുതലായ രാഷ്ട്രങ്ങളിലെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ നിന്നും ഇന്നവിദ്യാഭ്യാസ മന്ത്രാലയങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും പങ്കെടുക്കും. പ്രബന്ധമവതരിപ്പിക്കുന്നതിൽ പകുതിയോളം വനിതാ ഗവേഷകരാണെന്നത് ശ്രദ്ധേയമാണ്.

    വിശ്വമാനവികതയും ഇസ്ലാമും, ധനസമ്പാദനവും വിനിയോഗവും, വാണിജ്യ വ്യവസായങ്ങളിലെ നൈതികത, മാനവ വിഭവശേഷി വികസനം, സ്ത്രീകളുടെ സാമൂഹിക രംഗത്തെ പങ്കാളിത്തം, ഇസ്ലാമും വിവിധ ചിന്താ പ്രസ്ഥാനങ്ങളും, സാങ്കേതിക വിദ്യാഭ്യാസം മനുഷ്യനന്മക്ക്, ആധുനിക വിഷയങ്ങളിലെ ഇസ്ലാമിൻ്റെ കാഴ്ചപ്പാടുകൾ തുടങ്ങി ഒട്ടേറെ നൂതന വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dr Hussain Madavoor Madeena
    Latest News
    കശ്മീരിലേക്കും പഞ്ചാബിലേക്കും വീണ്ടും പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം, നിർവീര്യമാക്കി ഇന്ത്യൻ സൈന്യം
    09/05/2025
    റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ മൂന്നു പുതിയ സ്‌റ്റേഷനുകള്‍ നാളെ തുറക്കും
    09/05/2025
    ഗാസയിൽ രണ്ട് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു; ആറു പേർക്ക് പരിക്ക്
    09/05/2025
    ഹജ് പെര്‍മിറ്റില്ലാത്തവരെ ആംബുലന്‍സില്‍ മക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    09/05/2025
    ഒരു വീട്ടിൽ മൂന്ന് ഫുൾ എ പ്ലസ്, കല്പകഞ്ചേരിക്ക് അഭിമാനമായി മൈസയും മോസയും മനാലും
    09/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.