Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 19
    Breaking:
    • സൗദി വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    • ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു മരിച്ചു; ആക്രമണം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെ
    • ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ കുറ്റപത്രം
    • കോടതി സംരക്ഷണം നിലനിൽക്കെ ലാറ്റിനമേരിക്കയിൽ നിന്നുള്ള 15 അഭയാർഥികളെ അമേരിക്ക കോംഗോയിലേക്ക് നാടുകടത്തി
    • തമിഴ്‌നാട്ടിലെ വിരുദുനഗർ പടക്കശാലയിൽ വൻ സ്‌ഫോടനം: 21 മരണം, നിരവധി പേർക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഉംറ യാത്രക്കിടെ ദമാമില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട വയനാട് സ്വദേശിനി കെഎംസിസിയുടെ ഇടപെടലില്‍ നാട്ടിലെത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/11/2025 Gulf Community Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട വയനാട് കല്‍പ്പറ്റ സ്വദേശിനിയായ ഉംറ തീര്‍ഥാടക കെഎംസിസിയുടെ സഹായത്താല്‍ നാട്ടിലെത്തി. വയനാട്ടില്‍ നിന്ന് ഉംറ ഗ്രൂപ്പില്‍ വന്ന സഫിയയുടെ പാസ്‌പോര്‍ട്ട് മദീനയില്‍ നിന്നും ദമാമിലേക്കുള്ള യാത്ര മധ്യേ നഷ്ടപ്പെട്ട വിവരം അറിയുന്നത് ദമ്മാം എയര്‍പോര്‍ട്ടില്‍ വെച്ചാണ്. തുടര്‍ന്ന് ഗ്രൂപ്പിലുള്ള സഹ തീര്‍ത്ഥാടകരും അമീറുമടക്കം നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. ഇവരുടെ വിവരങ്ങള്‍ അറിഞ്ഞ ദമാം കെഎംസിസി നേതാവ് ഇഖ്ബാല്‍ ആനമങ്ങാട് അവരെ വീട്ടിലേക്ക് കൊണ്ടുപോവുകയും സാമൂഹ്യ പ്രവര്‍ത്തകന്‍ ഷാജി വയനാടിന്റെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പുതിയ പാസ്‌പോര്‍ട്ടിനുള്ള രേഖകള്‍ ശരിയാക്കി.അപ്പോഴേക്കും വിവരമറിഞ്ഞു അബഹയില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്യുന്ന മകന്‍ നൗഫല്‍ ദമാമില്‍ എത്തിയിരുന്നു. ബുധനാഴ്ച രാത്രി വൈകി ഉമ്മയും മകനും താല്‍കാലിക പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് വേണ്ടി റിയാദില്‍ എത്തി. അവര്‍ക്ക് വേണ്ട താമസസൗകര്യങ്ങള്‍ റിയാദ് വയനാട് ജില്ലാ ഭാരവാഹികളായ ഷറഫ് കുമ്പളാട്, സുധീര്‍ ചൂരല്‍മല എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു.
    തുടര്‍ന്ന് റിയാദ് സെന്‍ട്രല്‍ കമ്മിറ്റികെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരിയുടെ നിര്‍ദ്ദേശാനുസരണം അഷ്‌റഫ് മാണ്ടാട്, ആബിദ് വയനാട്, റഷീദ് ഹുദവി, ഷഹീര്‍ റിപ്പണ്‍ എന്നിവരുടെ കൂടെ വ്യാഴാഴ്ച തന്നെ എംബസിയില്‍ നിന്നുള്ള താല്‍കാലിക പാസ്‌പോര്‍ട്ട് കരാസ്ഥമാക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ വയനാട് ജില്ലാ കെഎംസിസിഎടുത്തുകൊടുത്ത ടിക്കറ്റില്‍ സഫിയ നാട്ടിലേക്ക് തിരിച്ചു.

    ഉംറക്ക് തീര്‍ഥാടകരെ കൊണ്ടുവരുന്ന ഗ്രൂപ്പുകള്‍ പലപ്പോഴും ദമ്മാം എയര്‍പോര്‍ട്ട് തെരഞ്ഞെടുക്കുമ്പോള്‍ ബസ് വഴിയുടെ ദൂര യാത്രയടക്കം തീര്‍ത്ഥാടകര്‍ക്ക് വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും അമീര്‍മാര്‍ പലപ്പോഴും ഉത്തരവാദിത്വങ്ങള്‍ നല്ല രീതിയില്‍ ചെയ്യുന്നില്ലെന്നതും ഇത് ഗൗരവകരമായ കാര്യമാണെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dammam Road KMCC Passport passport missing Saudi Soudi arebia umra Umrah wayanad native
    Latest News
    സൗദി വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    19/04/2026
    ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു മരിച്ചു; ആക്രമണം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെ
    19/04/2026
    ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ കുറ്റപത്രം
    19/04/2026
    കോടതി സംരക്ഷണം നിലനിൽക്കെ ലാറ്റിനമേരിക്കയിൽ നിന്നുള്ള 15 അഭയാർഥികളെ അമേരിക്ക കോംഗോയിലേക്ക് നാടുകടത്തി
    19/04/2026
    തമിഴ്‌നാട്ടിലെ വിരുദുനഗർ പടക്കശാലയിൽ വൻ സ്‌ഫോടനം: 21 മരണം, നിരവധി പേർക്ക് പരിക്ക്
    19/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version