മദീന – മദീന കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സ് സന്ദര്‍ശന സമയം നിര്‍ണയിച്ചു. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 7:00 മുതല്‍ ഉച്ചക്ക് 12:00 വരെയും വൈകുന്നേരം 2:00 മുതല്‍ വൈകുന്നേരം 7:00 വരെയുമായി രണ്ട് സമയങ്ങളില്‍ സന്ദര്‍ശകരെ സ്വീകരിക്കും. വെള്ളിയാഴ്ച വൈകുന്നേരം 3:00 മുതല്‍ വൈകുന്നേരം 7:00 വരെയും, ശനിയാഴ്ച രാവിലെ 8:00 മുതല്‍ ഉച്ചക്ക് 12:00 വരെയും ഉച്ചക്കു ശേഷം 3:00 മുതല്‍ വൈകുന്നേരം 7:00 വരെയുമാണ് സന്ദര്‍ശകരെ സ്വീകരിക്കുക. സുഗമവും സംഘടിതവുമായ അനുഭവം ഉറപ്പാക്കാന്‍ നിര്‍ദിഷ്ട സമയങ്ങള്‍ പാലിക്കണമെന്ന് കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സ് സന്ദര്‍ശകരോട് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



