റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു. ഇന്നലെ റിയാദിലെത്തിയ അദ്ദേഹം ഇന്നാണ് ചുമതലയേറ്റത്. നേരത്തെ ഖത്തറിലെ ഇന്ത്യന്‍ അംബാസഡറായിരുന്നു.ജൂലൈ 31ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് നിയമനപത്രം സ്വീകരിച്ച ശേഷമാണ് അദ്ദേഹം സൗദിയിലെത്തിയത്. 1998 ബാച്ച് ഐ എഫ് എസ് ഉദ്യോഗസ്ഥനായ വിപുലിന് നയതന്ത്ര രംഗത്ത് ദീര്‍ഘകാലത്തെ പരിചയസമ്പത്തുണ്ട്. 1994 ല്‍ ഐ ഐ ടി ഡല്‍ഹിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബിരുദവും ഹൈദരാബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനില്‍ നിന്ന് എം ബി എയും പൂര്‍ത്തിയാക്കിയ വിപുല്‍ ദുബായില്‍ കോണ്‍സല്‍ ജനറലായും വിദേശകാര്യ മന്ത്രാലയത്തില്‍ ഗള്‍ഫ് മേഖലയുടെ ജോയിന്റ സെക്രട്ടറിയായും പ്രവര്‍ത്തിച്ചുട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







