Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 17
    Breaking:
    • ബിൽ അടയ്ക്കാത്തവർക്ക് ജലവിതരണം വിച്ഛേദിക്കുന്നത് ഈ അഞ്ച് സാഹചര്യങ്ങളിൽ പാടില്ലെന്ന് സൗദി വാട്ടർ അതോറിറ്റി
    • എഡോക്‌സി ട്രെയിനിംഗ് സെന്റര്‍ ഇനി ഖത്തറിലും; ഉദ്ഘാടനം ജൂലൈ 19ന്
    • ഇസ്രായേൽ അസ്ഥിരത വിതയ്ക്കുന്നു, സിറിയയെ ഒരു പുതിയ യുദ്ധത്തിലേക്ക് വലിച്ചിഴക്കാന്‍ അനുവദിക്കില്ല- പ്രസിഡന്റ് അഹമ്മദ് അല്‍ശറഅ്
    • ഇറാഖിലെ ഹൈപ്പർമാർക്കറ്റിൽ വൻ തീപിടുത്തം: 50 ഓളം പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരുക്ക്
    • ലൈംഗിക ചുവയുള്ള പ്രവൃത്തികള്‍: റിയാദിൽ യെമനി യുവാവ് അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»UAE

    വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കണോ? നിർണായക ഇടപെടലുകളുമായി ഹൈക്കോടതിയും ഇന്ത്യൻ കോൺസുലേറ്റും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/07/2025 UAE Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി/ദുബായ് ∙ ഷാർജ അൽ നഹ്ദയിൽ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക മണിയനും (33) ഒന്നര വയസ്സുകാരി മകൾ വൈഭവിയും തൂങ്ങിമരിച്ച സംഭവത്തിൽ കേരളാ ഹൈക്കോടതിയും ഇന്ത്യൻ കോൺസുലേറ്റും നിർണായക ഇടപെടലുകൾ നടത്തുന്നു. മരണം സംശയാസ്പദമാണെന്നും കൊലപാതകമാണോ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വിപഞ്ചികയുടെ മാതാവിന്റെ സഹോദരി നൽകിയ ഹർജിയിൽ, ഭർത്താവ് നിതീഷ് മോഹനെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശിച്ചു. മൃതദേഹങ്ങൾ ഷാർജയിൽ സംസ്കരിക്കാതെ നാട്ടിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുന്നതിന്റെ നിയമപരമായ അവകാശം ഭർത്താവിനാണെന്ന് ജസ്റ്റിസ് എൻ.നാഗരേഷ് പറഞ്ഞു. ഹർജി നാളെ വീണ്ടും പരിഗണിക്കും.

    മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. വിപഞ്ചിക നിരന്തരം ഗാർഹിക പീഡനത്തിന് ഇരയായിരുന്നുവെന്നും, നിതീഷ് മോഹൻ, അവരുടെ സഹോദരി നീതു, പിതാവ് മോഹനൻ എന്നിവർക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തതായും ഹർജി ചൂണ്ടിക്കാട്ടുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതിനിടെ, മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതു സംബന്ധിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ചർച്ച തുടരുന്നു. വിപഞ്ചികയുടെ മാതാവ് ഷൈലജ, കാനഡയിൽ നിന്നെത്തിയ സഹോദരൻ വിനോദ്, നിതീഷിന്റെ ബന്ധുക്കൾ എന്നിവരുമായി കോൺസുലേറ്റ് അധികൃതർ ചർച്ച നടത്തി. നിതീഷ് കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ സംസ്കരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുമ്പോൾ, ഷൈലജയും വിനോദും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുന്നു. കോടതി ഉത്തരവിനെ തുടർന്ന് ശവസംസ്കാരം താൽക്കാലികമായി മാറ്റിവച്ചു. ഇന്നത്തെ ചർച്ചയിൽ അന്തിമ തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്.

    ജൂലൈ 8നാണ് ഷാർജയിലെ ഫ്ലാറ്റിൽ വിപഞ്ചികയെയും വൈഭവിയെയും ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വൈഭവിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കയറിൽ കെട്ടിത്തൂക്കിയതാണ്. വിപഞ്ചികയുടെ ആത്മഹത്യക്കുറിപ്പ് ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും പിന്നീട് അപ്രത്യക്ഷമായി. ഈ കുറിപ്പിൽ മാനസികവും ശാരീരികവുമായ പീഡന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kerala High Court Sharjah incident Suspicious death Vipanchika death
    Latest News
    ബിൽ അടയ്ക്കാത്തവർക്ക് ജലവിതരണം വിച്ഛേദിക്കുന്നത് ഈ അഞ്ച് സാഹചര്യങ്ങളിൽ പാടില്ലെന്ന് സൗദി വാട്ടർ അതോറിറ്റി
    17/07/2025
    എഡോക്‌സി ട്രെയിനിംഗ് സെന്റര്‍ ഇനി ഖത്തറിലും; ഉദ്ഘാടനം ജൂലൈ 19ന്
    17/07/2025
    ഇസ്രായേൽ അസ്ഥിരത വിതയ്ക്കുന്നു, സിറിയയെ ഒരു പുതിയ യുദ്ധത്തിലേക്ക് വലിച്ചിഴക്കാന്‍ അനുവദിക്കില്ല- പ്രസിഡന്റ് അഹമ്മദ് അല്‍ശറഅ്
    17/07/2025
    ഇറാഖിലെ ഹൈപ്പർമാർക്കറ്റിൽ വൻ തീപിടുത്തം: 50 ഓളം പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരുക്ക്
    17/07/2025
    ലൈംഗിക ചുവയുള്ള പ്രവൃത്തികള്‍: റിയാദിൽ യെമനി യുവാവ് അറസ്റ്റില്‍
    17/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.