ഷാർജ അൽ നഹ്ദയിൽ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക മണിയനും (33) ഒന്നര വയസ്സുകാരി മകൾ വൈഭവിയും തൂങ്ങിമരിച്ച സംഭവത്തിൽ ഹൈക്കോടതിയും ഇന്ത്യൻ കോൺസുലേറ്റും നിർണായക ഇടപെടലുകൾ നടത്തുന്നു. മരണം സംശയാസ്പദമാണെന്നും കൊലപാതകമാണോ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വിപഞ്ചികയുടെ മാതാവിന്റെ സഹോദരി നൽകിയ ഹർജിയിൽ, ഭർത്താവ് നിതീഷ് മോഹനെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശിച്ചു. മൃതദേഹങ്ങൾ ഷാർജയിൽ സംസ്കരിക്കാതെ നാട്ടിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുന്നതിന്റെ നിയമപരമായ അവകാശം ഭർത്താവിനാണെന്ന് ജസ്റ്റിസ് എൻ.നാഗരേഷ് ചോദിച്ചു. ഹർജി നാളെ വീണ്ടും പരിഗണിക്കും.
Friday, May 1
Breaking:
- ഇറാനോട് അനുഭാവം പുലര്‍ത്തല്‍: നാലു പേര്‍ക്ക് തടവ് ശിക്ഷ, 50 പേര്‍ക്ക് പിഴ, എട്ടു പേരെ കുറ്റവിമുക്തരാക്കി
- ആഡംബര മറൈന്‍ ടാക്സി സര്‍വീസ് ആരംഭിച്ച് ജിദ്ദ ട്രാന്‍സ്പോര്‍ട്ട് കമ്പനി
- എസ്വൈഎസ് മർകസ് ഹാജിമാർക്ക് ജിദ്ദ വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം
- മണ്ണാർക്കാട് സ്വദേശി ദുബായിയിൽ മരണപ്പെട്ടു
- യാത്രക്കാർക്ക് ആശ്വാസം; ഗൾഫിലേക്ക് കൂടുതൽ വിമാനസർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ്


