അബുദാബി: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം നിലവിൽ വരാതെ യുദ്ധാനന്തര ഗാസ പദ്ധതിയുമായി സഹകരിക്കില്ലെന്ന് യു.എ.ഇയുടെ പ്രഖ്യാപനം. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. എക്‌സ് വഴിയാണ് ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ പ്രതികരണം.
യുദ്ധാനന്തരം ഗാസയുടെ പിന്തുണ ക്കാര്യത്തിൽ നിലവിലെ സാഹചര്യത്തിൽ തീരുമാനമൊന്നും കൈക്കൊള്ളാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീൻ ജനതയുടെയും മേഖലയുടെയും താത്പര്യം മുൻനിർത്തിയാണ് തീരുമാനം. യുദ്ധാനന്തര ഗാസയിൽ അറബ് രാജ്യങ്ങളുടെ പങ്കാളിത്തം വേണമെന്ന് ഇസ്രായേൽ അനുകൂലരാജ്യങ്ങൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group