Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 5
    Breaking:
    • പ്രീമിയർ ലീഗ്; വമ്പന്മാർക്കെല്ലാം ജയം, ലിവർപൂളിന്റെ തോൽവിയിൽ പീരങ്കികൾ തലപ്പത്ത്
    • അനധികൃത ടാക്‌സി സര്‍വീസ്; ഒരാഴ്ചക്കിടെ പിടിയിലായത് 419 പേർ
    • മക്ക കെ.എം.സി.സി നേതാവ് അബ്ദുൽ കരീം മൗലവി തേങ്കോട് നിര്യാതനായി
    • മലവെള്ളപ്പാച്ചിലിൽ പെട്ട് കാറില്‍ കുടുങ്ങിയവരെ രക്ഷിച്ചു
    • കുവൈത്തില്‍ വൈദ്യുതി ശൃംഖലയിലെ അറ്റകുറ്റപ്പണികള്‍ നാളെ ആരംഭിക്കും; താല്‍ക്കാലികമായി വൈദ്യുതി മുടങ്ങുമെന്ന് മന്ത്രാലയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ യു.എ.ഇയില്‍ പുതിയ നിയമം, നിയമം ലംഘിച്ചാൽ 20 ലക്ഷം ദിർഹം പിഴ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/05/2025 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്- മാധ്യമ മേഖല നിയന്ത്രിക്കാനും ഉത്തേജിപ്പിക്കാനുമായി യു.എ.ഇ മീഡിയ കൗണ്‍സില്‍ പുതിയ സംയോജിത നിയമത്തിന് തുടക്കം കുറിച്ചു. യു.എ.ഇ മീഡിയ കൗണ്‍സില്‍ ദുബായില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നു. ഉള്ളടക്കത്തിന്റെ കമ്മ്യൂണിറ്റി നിരീക്ഷണം പ്രാപ്തമാക്കാനായി പുതിയ പ്ലാറ്റ്‌ഫോം ഉടന്‍ സ്ഥാപിക്കും. രണ്ടു വര്‍ഷമായി വികസിപ്പിച്ചെടുത്ത പുതിയ ചട്ടക്കൂടില്‍ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍, നിയമ ലംഘനങ്ങള്‍, ഉള്ളടക്ക സ്രഷ്ടാക്കള്‍ക്കും ഇന്നൊവേറ്റര്‍മാര്‍ക്കും ഉള്ള ഇളവുകള്‍, മറ്റ് നിയന്ത്രണ തീരുമാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. നിര്‍ദിഷ്ട നിയന്ത്രണങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും കീഴില്‍ മാധ്യമ സ്ഥാപനങ്ങളും ഔട്ട്ലെറ്റുകളും സ്വന്തമാക്കാന്‍ വ്യക്തികളെ അനുവദിക്കുന്നത് പുതിയ നിയമത്തിന്റെ പ്രധാന വ്യവസ്ഥകളില്‍ ഒന്നാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നാല്‍പതിലേറെ വര്‍ഷത്തിനു ശേഷം രാജ്യത്ത് പുറപ്പെടുവിക്കുന്ന ആദ്യ മാധ്യമ നിയന്ത്രണ നിയമമാണിത്. വ്യക്തികളുടെയും വിവിധ മാധ്യമ സ്ഥാപനങ്ങളുടെയും മാധ്യമ പ്രവര്‍ത്തനം പുതിയ നിയമം നിയന്ത്രിക്കും. രാജ്യത്ത് പ്രചരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന മാധ്യമ ഉള്ളടക്കത്തിനുള്ള 20 പുതിയ മാനദണ്ഡങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ദേശീയ സ്വത്വം സംരക്ഷിക്കാനും എല്ലാ മാധ്യമ സ്ഥാപനങ്ങളും ഉള്ളടക്ക മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ട് പരസ്യത്തിനുള്ള വ്യവസ്ഥകളും നിയന്ത്രണങ്ങളും ബാധകമാക്കാനും ഈ മാനദണ്ഡങ്ങള്‍ ലക്ഷ്യമിടുന്നു. തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം, ഉള്ളടക്കവും പരസ്യവും തമ്മിലുള്ള ആശയക്കുഴപ്പം തടയല്‍, വ്യക്തമായ പരസ്യ സന്ദേശങ്ങള്‍ ആവശ്യപ്പെടല്‍, ആരോഗ്യ പരസ്യങ്ങള്‍ പോലുള്ള അനുബന്ധ മേഖലകളില്‍ അനധികൃത ഉള്ളടക്കം നിരോധിക്കല്‍ എന്നിവ ചട്ടങ്ങളില്‍ ഉള്‍പ്പെടുന്നു.

    നിയമ ലംഘനങ്ങള്‍ക്ക് മുന്നറിയിപ്പുകളും പത്തു ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും. നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് 20 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കും. നിയമലംഘനം ആവർത്തിച്ചാൽ വ്യക്തികള്‍, സ്ഥാപനങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവക്ക് നല്‍കുന്ന ലൈസന്‍സുകള്‍ റദ്ദാക്കും.
    പ്രാദേശിക സിനിമ, തിയേറ്റര്‍ നിര്‍മാണങ്ങള്‍, എഴുത്തുകാര്‍, സര്‍ഗപ്രതിഭകള്‍ എന്നിവര്‍ക്കുള്ള ഇളവുകള്‍ ഉള്‍പ്പെടെ പ്രാദേശിക ഉള്ളടക്കത്തെ പിന്തുണക്കാനായി കൗണ്‍സില്‍ പ്രോത്സാഹന സംവിധാനവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസിദ്ധീകരണം, സിനിമ, ഇലക്‌ട്രോണിക് ഗെയിമുകള്‍ എന്നിവക്കായി നിയമം പ്രത്യേക പാക്കേജുകള്‍ അവതരിപ്പിക്കുകയും ബിസിനസ്സ് വികസനത്തെ പിന്തുണക്കാനായി ചെറുകിട സിനിമാശാലകളെ വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിക്കുകയും ചെയ്യുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    License media UAE
    Latest News
    പ്രീമിയർ ലീഗ്; വമ്പന്മാർക്കെല്ലാം ജയം, ലിവർപൂളിന്റെ തോൽവിയിൽ പീരങ്കികൾ തലപ്പത്ത്
    05/10/2025
    അനധികൃത ടാക്‌സി സര്‍വീസ്; ഒരാഴ്ചക്കിടെ പിടിയിലായത് 419 പേർ
    05/10/2025
    മക്ക കെ.എം.സി.സി നേതാവ് അബ്ദുൽ കരീം മൗലവി തേങ്കോട് നിര്യാതനായി
    04/10/2025
    മലവെള്ളപ്പാച്ചിലിൽ പെട്ട് കാറില്‍ കുടുങ്ങിയവരെ രക്ഷിച്ചു
    04/10/2025
    കുവൈത്തില്‍ വൈദ്യുതി ശൃംഖലയിലെ അറ്റകുറ്റപ്പണികള്‍ നാളെ ആരംഭിക്കും; താല്‍ക്കാലികമായി വൈദ്യുതി മുടങ്ങുമെന്ന് മന്ത്രാലയം
    04/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.