ദുബായ് : കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അവാർഡ് മീറ്റ് ഈ മാസം 14 ന് അബു ഹൈൽ കെഎംസിസി ആസ്ഥാനത്ത് നടക്കും. ജില്ലാ കമ്മിറ്റി സുവനീർ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി അതിന്റെ ബ്രോഷർ പ്രകാശനം അന്ന് അരങ്ങേറും. ആക്റ്റിംഗ് പ്രസിഡന്റ് അബു ഷമീറിന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗം ദുബായ് കെഎംസിസി സെക്രട്ടറി സമദ് ചാമക്കാല ഉദ്ഘാടനം ചെയ്തു. സംസ്ഥാന, ജില്ലാ മണ്ഡലം ഭാരവാഹികളുടെ മക്കളിൽ പി ജി, ഡിഗ്രി, പ്ലസ് ടു, എസ് എസ് എൽ സി, പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ വിദ്യാഭ്യാസ അവാർഡുകൾ നൽകി ആദരിക്കും. ഒപ്പം തെരഞ്ഞെടുപ്പു പ്രവചന മത്സരത്തിലും വനിതാ വിംഗ് സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരത്തിലും വിജയികളായവർക്ക് സർട്ടിഫിക്കേറ്റ്കളും സമ്മാനങ്ങളും നൽകും. സംസ്ഥാന കമ്മിറ്റിയുടെ ഹാപ്പിനെസ്സ് ടീമിൽ റമദാൻ ടെൻറ്റിൽ അടക്കം വോളന്റീർമാരായി പ്രവർത്തിച്ചവരെ ആദരിക്കുകയും ചെയ്യും.
ജില്ലാ കമ്മിറ്റിയുടെ വിപുലമായ പ്രവർത്തക സമിതിയോഗം ജൂൺ 28 ന് കൂടുവാൻ തീരുമാനിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര, സ്റ്റേറ്റ് പ്രവർത്തക സമിതിയംഗം മുഹമ്മദ് വെട്ടുകാട്, ഭാരവാഹികളായ അഷ്‌റഫ് കൊടുങ്ങല്ലൂർ, ആർ വി എം മുസ്തഫ, ബഷീർ പെരിഞ്ഞനം, സത്താർ മാമ്പ്ര, നൗഷാദ് ടാസ്, ഹനീഫ് തളിക്കുളം, ജംഷീർ പാടൂർ, നൗഫൽ പുത്തൻപുരക്കൽ, ഉമ്മർ മുള്ളൂർക്കര എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ആക്റ്റിംഗ് സെക്രട്ടറി ഷമീർ പണിക്കത്ത് സ്വാഗതവും, ട്രഷർ ബഷീർ വരവൂർ നന്ദിയും പറഞ്ഞു



