Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 9
    Breaking:
    • ബര്‍ഗൂത്തിയെ വിട്ടയക്കില്ല, സിന്‍വാര്‍ സഹോദരങ്ങളുടെ മൃതദേഹങ്ങള്‍ കൈമാറില്ല; വെടിനിര്‍ത്തല്‍ കരാറിൽ ഇസ്രായിൽ
    • സൗദിയിൽ യുവാവിന്റെ മൃതദേഹത്തിനു പകരം ബാലികയുടേത് മറവു ചെയ്തു; അന്വേഷണത്തിന് ഉത്തരവിട്ട് ഗവര്‍ണര്‍
    • ഖത്തർ ഇന്ത്യൻ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ – “കലാഞ്ജലി 2025” പ്രഖ്യാപനമായി, ഫെസ്റ്റിവൽ ഒക്ടോബർ 26 മുതൽ 29 വരെ, സമാപനം നവംബർ ഒന്നിന്
    • ഗാസ വെടിനിർത്തൽ കരാര്‍ നടപ്പാക്കല്‍ അഞ്ചു ദിവസം നീളും, ഓരോ ദിവസത്തെയും നടപടിക്രമങ്ങൾ അറിയാം
    • ലുലു സൗദി ഡയറക്ടറും നിയുക്ത യുഎഇ അംബാസഡറും കൂടിക്കാഴ്ച നടത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ഷോറിൻ കായ് കപ്പ് 2025 സമാപിച്ചു

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ09/10/2025 UAE Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ചെഗുവേരയുടെ ചെറുപ്പകാല ചിത്രം
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– ട്രഡീഷണൽ മാർഷ്യൽ ആർട്‌സ് ക്ലബ് സംഘടിപ്പിച്ച രാജ്യാന്തര കരാട്ടെ ചാമ്പ്യൻഷിപ്പ് ‘ഷോറിൻ കായ് കപ്പ്’ സമാപിച്ചു. ദുബൈ മാംസാറിലുള്ള അൽ ഇത്തിഹാദ് പ്രൈവറ്റ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച്, രണ്ട് ദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പ്, ജപ്പാനിലെ പ്രമുഖ കരാട്ടെ ഗ്രാന്റ് മാസ്റ്ററായ ഹാൻഷി അക്കായ്‌കെ ഉദ്ഘാടനം ചെയ്തു.

    ക്യാപ്റ്റൻ റാഷിദ് ഹസൻ (യു.എ.ഇ), ഹാൻഷി മാർക്ക് ഗ്രെവില്ലെ (ഓസ്‌ട്രേലിയ), ക്യോഷി ഓസ്‌കാർ അലാർക്കോൺ ബെൽമാർ (ചിലി), ക്യോഷി സുനിൽ കുമാർ (ഇന്ത്യ), ഷിഹാൻ സഞ്ജീവ് ശ്രേഷ്ഠ (ജപ്പാൻ), സിദ്ധാർത്ഥ ബാബു (ഇന്ത്യൻ പാരാലിമ്പിക് റൈഫിൾ ഷൂട്ടർ), കന്നഡ സിനിമാ സംവിധായകനും നടനുമായ സുചേന്ദ്ര പ്രസാദ്, ഹിരോക്കി മൊന്റാനി (ജപ്പാൻ), കോളിൻ അമാൻഡ സൂസൻ (ഓസ്ട്രേലിയ), ഡോക്ടർ മജിസിയ ബാനു (ലോക പവർലിഫ്റ്റിങ് ചാമ്പ്യൻ) ഇന്ത്യയിലെ പ്രമുഖ കരാട്ടെ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് കാൻചോ ഗോപകുമാരൻ ജി.എസ്, ഷിഹാൻ ഗുണശേഖരൻ, കാൻചോ ഹേമന്ത് കുമാർ, രഘുരാമൻ കെ.ഇ.എസ്, സിപി രാഘവൻ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ചാമ്പ്യൻഷിപ്പിൽ ജപ്പാൻ, ഓസ്‌ട്രേലിയ, ചിലി, ഇറാൻ, കാനഡ, ഒമാൻ, ഇന്ത്യ, നേപ്പാൾ, യുഎഇ തുടങ്ങി പത്തോളം രാജ്യങ്ങളിലെ പ്രമുഖരായ വിവിധ കരാട്ടെ മാസ്റ്റേഴ്‌സും മത്സരാർത്ഥികളും പങ്കെടുത്തു. ഷോറിൻ കായ് കപ്പിന്റെ മൂന്നാമത് അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിനാണ് ദുബൈ സാക്ഷ്യം വഹിച്ചത്. ജപ്പാനിലെ ഒക്കിനാവോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കരാട്ടെ അസോസിയേഷനാണ് ഷോറിൻ കായ്. മൂന്ന് പതിറ്റാണ്ടായി ഇന്ത്യയിലും യുഎഇയിലുമായി പ്രവർത്തിച്ചു വരുന്ന കരാട്ടെ ക്ലബ്ബാണ് ട്രഡീഷണൽ മാർഷ്യൽ ആർട്‌സ് ക്ലബ്.

    ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിവസം ജപ്പാനിലെ മുതിർന്ന കരാട്ടെ മാസ്റ്ററായ ഹാൻഷി അക്കായ്‌കെയുടെ നേതൃത്വത്തിൽ കരാട്ടെ സെമിനാറോടു കൂടിയാണ് ചാമ്പ്യൻഷിപ്പിന് തുടക്കമായത്. രണ്ടാം ദിവസം ലോക രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ടൂർണമെന്റായിരുന്നു ചമ്പ്യാൻഷിപ്പിന്റെ മുഖ്യ ആകർഷണം. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ടി.എം.എ മാനേജിംഗ് ഡയർക്ടർ ഷിഹാൻ മുഹമ്മദ് ഫായിസ് സ്വാഗതവും അബ്ദുറസാഖ് നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    championship Dubai martial arts shorin kai cup 2025
    Latest News
    ബര്‍ഗൂത്തിയെ വിട്ടയക്കില്ല, സിന്‍വാര്‍ സഹോദരങ്ങളുടെ മൃതദേഹങ്ങള്‍ കൈമാറില്ല; വെടിനിര്‍ത്തല്‍ കരാറിൽ ഇസ്രായിൽ
    09/10/2025
    സൗദിയിൽ യുവാവിന്റെ മൃതദേഹത്തിനു പകരം ബാലികയുടേത് മറവു ചെയ്തു; അന്വേഷണത്തിന് ഉത്തരവിട്ട് ഗവര്‍ണര്‍
    09/10/2025
    ഖത്തർ ഇന്ത്യൻ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ – “കലാഞ്ജലി 2025” പ്രഖ്യാപനമായി, ഫെസ്റ്റിവൽ ഒക്ടോബർ 26 മുതൽ 29 വരെ, സമാപനം നവംബർ ഒന്നിന്
    09/10/2025
    ഗാസ വെടിനിർത്തൽ കരാര്‍ നടപ്പാക്കല്‍ അഞ്ചു ദിവസം നീളും, ഓരോ ദിവസത്തെയും നടപടിക്രമങ്ങൾ അറിയാം
    09/10/2025
    ലുലു സൗദി ഡയറക്ടറും നിയുക്ത യുഎഇ അംബാസഡറും കൂടിക്കാഴ്ച നടത്തി
    09/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.