ദുബൈ– പ്രാദേശിക സാഹചര്യങ്ങളെത്തുടർന്ന് ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയിരുന്ന യുഎഇയിലെ സ്കൂളുകൾ നാളെ (തിങ്കളാഴ്ച) മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നു. നഴ്സറികൾ, കിന്റർഗാർട്ടനുകൾ, പൊതു-സ്വകാര്യ സ്കൂളുകൾ എന്നിവ അധ്യയനത്തിനായി സജ്ജമായതായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ വിദ്യാഭ്യസ മേഖല പൂർണ്ണമായും സാധാരണ നിലയിലേക്ക് മടങ്ങും. സുരക്ഷിതമായ അധ്യായന അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി എല്ലാ വിദ്യാലയങ്ങൾക്കും മന്ത്രാലയം കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഏപ്രിൽ 15 ന് പുറത്തിറങ്ങിയ ഔദ്യോഗിക അറിയിപ്പിനെ തുടർന്ന് വിദ്യാലയങ്ങൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ സ്‌കൂൾ അധികൃതർ വേഗത്തിലാക്കിയിട്ടുണ്ട്. കുട്ടികളുടേയും ജീവനക്കാരുടേയും ആരോഗ്യത്തിനും ക്ഷേമത്തിനുമാണ് മുൻഗണന നൽകുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. സ്‌കൂൾ ബസ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ അനുബന്ധ സേവനങ്ങളും തിങ്കളാഴ്ചയോടെ പൂർണമായി സജ്ജമാകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



