ദുബൈ– ദുബായിലെ സ്‌കൂളുകളിൽ വെള്ളിയാഴ്ചയിലെ അധ്യയനസമയം രാവിലെ 11:30 വരെയാക്കുന്നു. ജനുവരി ഒമ്പത് മുതലാണ് സമയമാറ്റം പ്രാബല്യത്തിൽ വരിക. യു.എ.ഇയിലെ ജുമുഅ സമയം മാറുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് വിദ്യാഭ്യാസ അതോറിറ്റിയായ കെ.എച്ച്.ഡി എ അറിയിച്ചു.
ആറാം ക്ലാസിന് മുകളിലുള്ള വിദ്യാർഥികൾക്ക് വെള്ളിയാഴ്ചകളിൽ ഓൺലൈൻ പഠനത്തിന് അനുമതി തേടാമെന്നും അതോറിറ്റി വ്യക്തമാക്കി. രക്ഷിതാക്കളുടെയും, അതോറിറ്റിയുടെയും മുൻകൂർ അനുമതിയോടെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. മറ്റ് ദിവസങ്ങളിൽ സ്‌കൂൾ സമയം പഴയതുപോലെ തുടരും. ജനുവരി രണ്ട് മുതലാണ് യുഎഇയിലെ ജുമുഅ ഖുത്തുബയുടെ സമയം നേരത്തെയാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



