ദുബൈ- പിതാവിനെ കുറിച്ചുള്ള പ്രവാസികളെഴുതിയ സ്നേഹസ്മരണയുടെ സമാഹാരം പിതൃദർപ്പണം എന്ന പേരിൽ വായനക്കാരിലേക്ക് എത്തുന്നു. ദുബൈ കെ എം സി സി മാധ്യമ, സാഹിത്യ വിഭാഗമായ തൂലിക ഫോറമാണ് പ്രസിദ്ധീകരണത്തിന് പിന്നിൽ. ഇസ്മായിൽ ഏറാമല, അഷ്റഫ് കൊടുങ്ങല്ലൂർ എന്നിവർ എഡിറ്റർമാരായ പുസ്തകം ലിപി പബ്ലിക്കേഷൻസ് ആണ് പ്രസിദ്ധീകരിക്കുന്നത്.
ഡോ.എം.കെ മുനീർ അവതാരിക എഴുതിയ പുസ്തകത്തിൽ 68പേർ അവരുടെ പിതാവിനെ കുറിച്ചെഴുതിയിട്ടുണ്ട്.
മന്ത്രിമാർ, എം എൽ എമാർ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, എഴുത്തുകാർ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളാണ് ഓർമ്മക്കുറിപ്പുകളിലുടെ പുസ്തകത്തിൽ ഇടം നേടിയത്.
നവംബർ 5ന് വ്യാഴാഴ്ച രാത്രി 9മണിക്ക് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറം ഹാളിൽ വെച്ച് പുസ്തക പ്രകാശനം നടക്കും.
ടി എൻ പ്രതാപൻ, സന്ദീപ് വാര്യർ എം എൽ എ, പൊയിൽ അബ്ദുല്ല, പി.എ സൽമാൻ ഇബ്രാഹിം,
ഡോ.പുത്തൂർ റഹ്മാൻ, പി.കെ അൻവർ നഹ, നിസാർ തളങ്കര, ഡോ. അൻവർ അമീൻ, യഹ്യ തളങ്കര, പി.കെ ഇസ്മായിൽ, റാഷിദ് അസ്ലം , കമാൽ വരദൂർ തുടങ്ങിയവർ പങ്കെടുക്കും.
ഇത് സംബന്ധിച്ചു ചേർന്ന യോഗത്തിൽ ചെയർമാൻ ഇസ്മായിൽ ഏറാമല അധ്യക്ഷത വഹിച്ചു. ദുബായ് കെ എം സി സി സെക്രട്ടറി നാസർ മുല്ലക്കൽ ഉത്ഘാടനം ചെയ്തു. ചർച്ചയിൽ പങ്കെടുത്തു അഷ്റഫ് കൊടുങ്ങല്ലൂർ, മൂസ കോയമ്പ്രം, നബീൽ നാരങ്ങോളി, ബഷീർ കാട്ടൂർ, സിദ്ധിക്ക് ചൗകി, എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ കൺവീനർ ഇൻചാർജ് ടി എം എ സിദ്ധിക്ക് സ്വാഗതവും, കൺവീനർ വി കെ കെ റിയാസ് നന്ദിയും പറഞ്ഞു.



