Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 17
    Breaking:
    • ഹൈഫ റിഫൈനറിയിലെ നാശം; ഇസ്രായിലിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു
    • ഇസ്രായേൽ ഭീഷണി: ഉദ്യോഗസ്ഥർക്ക് ആശയവിനിമയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുമായി ഇറാന്‍
    • ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എൽ-84 കെ.എം.സി.സി സൂപ്പർ കപ്പ് ഫുട്ബോൾ, റീം യാമ്പു ജേതാക്കൾ
    • പെയ്‌തൊഴിയാത്ത ആവേശവുമായി മുന്നണികള്‍; പരസ്യപ്രചാരണത്തിന് ഉജ്ജ്വല പരിസമാപ്തി
    • ബോംബ് ഭീഷണി: ജിദ്ദയിൽനിന്ന് പുറപ്പെട്ട സൗദിയ വിമാനം വഴിതിരിച്ചുവിട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»UAE

    പ്രമാദ കൊലപാതക കേസുകൾ തെളിയിച്ച പാക് വനിതാ ഓഫീസർക്ക് ദുബായിൽ ആഗോള അംഗീകാരം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/05/2025 UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ദുബായ് പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽമരിയിൽ നിന്ന് എക്സലൻസ് ഇൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അവാർഡ് അനും ഖാൻ മുഹമ്മദ് ഷേർ സ്വീകരിക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ മേഖലയിലെ മികവിന് പാക് വനിതാ പോലീസ് ഉദ്യോഗസ്ഥ അനും ഖാന്‍ മുഹമ്മദ് ഷെറിന് അന്താരാഷ്ട്ര അംഗീകാരമായി ദുബായില്‍ നടന്ന 2025 ലോക പോലീസ് ഉച്ചകോടിയില്‍ പുരസ്‌കാരം. 90 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള പോലീസ്, സുരക്ഷാ വകുപ്പ് മേധാവികള്‍ പങ്കെടുത്ത ഉന്നത ചടങ്ങില്‍ അനും ഖാന്‍ മുഹമ്മദ് ഷെറിന് ദുബായ് പോലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍മരി അവാര്‍ഡ് സമ്മാനിച്ചു. അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് അനും ഖാന്റെ അംഗീകാരം അവരുടെയും പാകിസ്താന്റെയും പോലീസിംഗ് നിലവാരത്തെ ആഗോള ഭൂപടത്തില്‍ പ്രതിഷ്ഠിക്കുന്നു. ഇത് പാക് പഞ്ചാബ് പോലീസിനും പ്രൊഫഷണല്‍ നിയമ നിര്‍വഹണത്തോടുള്ള രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന പ്രതിബദ്ധതക്കും ഒരു നിര്‍ണായക നിമിഷമാണ്.


    അനും ഖാന്‍ മുഹമ്മദ് ഷെര്‍ നിലവില്‍ സര്‍ഗോധ സിറ്റി പോലീസ് സ്റ്റേഷനില്‍ സബ്-ഡിവിഷണല്‍ പോലീസ് ഓഫീസറായി സേവനമനുഷ്ഠിക്കുന്നു. ലോകമെമ്പാടും നിന്ന് ലഭിച്ച 900 ലേറെ നോമിനേഷനുകളില്‍ നിന്ന് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ട അനും ഖാനെ പഞ്ചാബ് പ്രവിശ്യയിലെ രണ്ട് പ്രധാന കൊലപാതക കേസുകള്‍ തെളിയിച്ചതിന് നേരത്തെ സ്വദേശത്ത് ആദരിച്ചിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ആദ്യ കേസില്‍, 12 വയസ്സുള്ള വീട്ടുജോലിക്കാരിയായ ആയിഷ ബീബിയുടെ ക്രൂരമായ കൊലപാതകത്തിന്റെ അന്വേഷണത്തിന് അവര്‍ മേല്‍നോട്ടം വഹിച്ചു. വെറും 72 മണിക്കൂറിനുള്ളില്‍, അവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍, സര്‍ഗോധ പോലീസ് പ്രതികളെ പിടികൂടി. പൊതുജനങ്ങളുടെയും പഞ്ചാബ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പ്രശംസ പിടിച്ചുപറ്റിയ ഒരു മുന്നേറ്റമായിരുന്നു അത്.


    മറ്റൊരു പ്രമാദയമായ കേസില്‍, മുഹ്സിന്‍ എന്ന യുവാവിന്റെ കൊലപാതകത്തിന്റെ ദ്രുത അന്വേഷണത്തിന് അനും നേതൃത്വം നല്‍കുകയും പ്രതികളെ 24 മണിക്കൂറിനുള്ളില്‍ പിടികൂടുകയും ചെയ്തു. വേഗത്തിലുള്ളതും ഫലപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ അന്വേഷണ നടപടിക്രമങ്ങളിലുള്ള അവരുടെ കഴിവിനെയും നീതിയോടുള്ള അവരുടെ സമര്‍പ്പണത്തെയും എടുത്തുകാണിക്കുകയും പഞ്ചാബ് പോലീസ് നേതൃത്വം അവരെ അഭിനന്ദിക്കുകയും ചെയ്തു.


    ഇത് എനിക്ക് മാത്രമല്ല, മുഴുവന്‍ പാക്കിസ്ഥാന്‍ പോലീസിനും, പ്രത്യേകിച്ച് പഞ്ചാബ് പോലീസിനും അഭിമാനകരമായ നിമിഷമാണ്. ഞങ്ങള്‍ നീതിയോട് പ്രതിജ്ഞാബദ്ധരാണെന്നും പ്രൊഫഷണല്‍ പോലീസിംഗിന്റെ ഉയര്‍ന്ന നിലവാരം ഉയര്‍ത്തിപ്പിടിക്കാന്‍ പ്രാപ്തരാണെന്നും ഇത് ലോകത്തെ കാണിക്കുന്നു. എന്റെ ടീമിന്റെ അക്ഷീണ പരിശ്രമത്തിനും ഞങ്ങള്‍ നിലകൊള്ളുന്ന തത്വങ്ങള്‍ക്കുമുള്ള ആദരവാണ് ഈ അവാര്‍ഡ് – അനും ഖാന്‍ പറഞ്ഞു.


    പാക്കിസ്ഥാനിലെ വനിതാ നിയമപാലകരില്‍ നാഴികക്കല്ലായി അനും ഖാന്‍ മുഹമ്മദ് ഷെറിന്റെ വിജയം വാഴ്ത്തപ്പെടുന്നു. സ്വദേശത്തും അന്താരാഷ്ട്ര വേദിയിലും ആധുനിക പോലീസിംഗിനെ രൂപപ്പെടുത്തുന്നതില്‍ വനിതാ ഓഫീസര്‍മാരുടെ വികസിച്ചുകൊണ്ടിരിക്കുന്ന പങ്കിന് ഇത് അടിവരയിടുന്നു. പാക്കിസ്ഥാന്‍ പോലീസ് സേനക്കുള്ളിലെ ശാക്തീകരണത്തിന്റെയും കഴിവിന്റെയും ശക്തമായ സന്ദേശം അനുമിന്റെ നേട്ടം നല്‍കുന്നു.

    ഇപ്പോള്‍ നാലാം പതിപ്പില്‍ എത്തിയിരിക്കുന്ന ലോക പോലീസ് ഉച്ചകോടി, നവീകരണം, ധൈര്യം, പോലീസിംഗിലെ മികവ് എന്നിവയെ അംഗീകരിക്കാനുള്ള ഏറ്റവും അഭിമാനകരമായ ആഗോള വേദികളില്‍ ഒന്നാണ്. ഫുജൈറ പോലീസിലെ ലെഫ്റ്റനന്റ് കേണല്‍ ഡോ. മറിയം ദര്‍വീശ് അല്‍ഹാശ്മി (ഏറ്റവും പ്രചോദനാത്മകമായ വനിതാ ഓഫീസര്‍), ഇന്ത്യയിലെ ഹൈദരാബാദ് പോലീസ് (മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനത്തിലെ മികവ്) എന്നിവരും മറ്റ് അവാര്‍ഡ് ജേതാക്കളില്‍ ഉള്‍പ്പെടുന്നു.


    ഉച്ചകോടിയുടെ വര്‍ധിച്ചുവരുന്ന ആഗോള സ്വാധീനവും അന്താരാഷ്ട്ര നിയമ നിര്‍വഹണ ഏജന്‍സികള്‍ക്കിടയിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതില്‍ അതിന്റെ പങ്കിനെ കുറിച്ചും ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍മരി സംസാരിച്ചു. ഈ വര്‍ഷത്തെ അവാര്‍ഡിനുള്ള എന്‍ട്രികളുടെ ഉയര്‍ന്ന നിലവാരത്തെ അദ്ദേഹം പ്രശംസിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഹൈഫ റിഫൈനറിയിലെ നാശം; ഇസ്രായിലിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു
    17/06/2025
    ഇസ്രായേൽ ഭീഷണി: ഉദ്യോഗസ്ഥർക്ക് ആശയവിനിമയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുമായി ഇറാന്‍
    17/06/2025
    ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എൽ-84 കെ.എം.സി.സി സൂപ്പർ കപ്പ് ഫുട്ബോൾ, റീം യാമ്പു ജേതാക്കൾ
    17/06/2025
    പെയ്‌തൊഴിയാത്ത ആവേശവുമായി മുന്നണികള്‍; പരസ്യപ്രചാരണത്തിന് ഉജ്ജ്വല പരിസമാപ്തി
    17/06/2025
    ബോംബ് ഭീഷണി: ജിദ്ദയിൽനിന്ന് പുറപ്പെട്ട സൗദിയ വിമാനം വഴിതിരിച്ചുവിട്ടു
    17/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version