ദുബൈ– ദുബൈയിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന എൻ.വി. സുലൈമാൻ (65) നാട്ടിൽ നിര്യാതനായി. പരേതരായ നടയിങ്ങൽ വളപ്പിൽ യൂസുഫ് ഹാജിയുടെയും ഫാത്തിമയുടെയും മകനാണ്. പരേതനായ എം.എ. അബ്ദുവിന്റെ മരുമകനുമാണ് (എടപ്പാൾ). 40 വർഷത്തോളം ദുബൈ സൗദി കോൺസുലെറ്റിലെ പി.ആർ.ഒ വിഭാഗത്തിൽ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം, പ്രവാസിസമൂഹത്തിൽ വിശ്വാസ്യതയും ആദരവുമുള്ള വ്യക്തിത്വമായിരുന്നു. ദീർഘകാലം ഭാവന ആർട്സ് സൊസൈറ്റിയുടെ പ്രസിഡൻ്റായിരുന്നു.
ഭാര്യ: ശരീഫ സുലൈമാൻ. മക്കൾ: സാദിഖ് സുലൈമാൻ, സാജിദ് സുലൈമാൻ,സഫർ സുലൈമാൻ (ദുബൈ), സാദിയ സുലൈമാൻ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



