ദുബായ്: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് നിര്യാതനായി.
കാസര്‍കോട് നീലേശ്വരം സ്വദേശി കണിച്ചിറ നാലുപുരപാട്ടില്‍ ഷെഫീഖ് (38) ആണ് മരിച്ചത്.
നാലുദിവസം മുമ്പ് ദുബായ് ദേരയിൽ റോഡിലൂടെ നടന്നു പോകുമ്പോഴാണ് ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റത്.
വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. പത്ത് വര്‍ഷത്തിലേറെയായി കാര്‍ വാഷിങ് ജോലി ചെയ്യുകയായിരുന്നു ഷഫീഖ്. അടുത്തിടെ ഷെഫീഖിന്റെ സഹോദരനും ദുബായില്‍ മരണപ്പെട്ടിരുന്നു.
ഓട്ടോഡ്രൈവറും മുന്‍ പ്രവാസിയുമായ റസാഖിന്റെയും താഹിറയുടെയും മകനാണ് ഷെഫീഖ്. ഭാര്യ സീനത്ത് (ചെറുവത്തൂര്‍), മകന്: മുഹമ്മദ് ഷഹാന്. സഹോദരങ്ങള്‍: ഷമീല്‍,ഷംഷാദ്, ഷബീര്‍, പരേതനായ ഷാഹിദ്. മൃതദേഹം ദുബായിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group