ഷാർജ: ഷാർജയിൽ ഒന്നര വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം മലയാളി യുവതി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് സ്വദേശിനിയായ വിപഞ്ചിക മണിയൻ (33) ഉം മകൾ വൈഭവി നിധീഷും ആണ് മരിച്ചത്. അൽ നാഹ്‌ദയിലുള്ള താമസസ്ഥലത്താണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഫയലിങ് ക്ലർക്കായി ജോലി ചെയ്തിരുന്ന വിപഞ്ചിക, മണിയൻ-ശൈലജ ദമ്പതികളുടെ മകളാണ്. വിപഞ്ചികയുടെ ഭർത്താവ് നിധീഷ് വലിയവീട്ടിൽ ആണ്. മരണവിവരം ഷാർജയിലെ ഇന്ത്യൻ കോൺസുലേറ്റിൽ അറിയിച്ചിട്ടുണ്ട്.
മൃതദേഹങ്ങൾ ഷാർജ അൽ ഖാസിമി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കരിക്കാനുള്ള നിയമ നടപടികൾ പൂർത്തിയായിട്ടില്ല. സംഭവത്തിൽ ഷാർജ പോലീസ് അന്യേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group