അജ്മാൻ– യുഎഇയിലെ അജ്മാനിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. തൃശൂർ കൈപ്പറമ്പ് പുത്തൂർ സ്വദേശി വാഴപ്പിള്ളി ഫ്രാൻസിസിന്റെ മകൻ രാജു (54) ആണ് മരിച്ചത്. അജ്മാനിലെ യൂണി ഗ്ലോബ് ലോജിസ്റ്റിക്‌സ് കമ്പനിയിലെ ട്രെയിലർ ലോറിയുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു രാജു. ചൊവ്വാഴ്ച രാത്രി 10.30നായിരുന്നു അപകടം. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: സിനി. മക്കൾ: ഐറിൻ, റിച്ചഡ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group