ജിദ്ദ- നോർക്ക പ്രിവിലേജ് കാർഡ് എൻ ആർ ഐ സർട്ടിഫിക്കറ്റിന് പകരമാക്കണമെന്ന് ജിദ്ദ കൊണ്ടോട്ടി മുൻസിപ്പൽ കെ എം സി സി വള്ളിക്കുന്ന് മണ്ഡലം എം എൽ എയും മുസ്ലിം ലീഗ് നിയമസഭാ കക്ഷി സെക്രട്ടറിയുമായ ടി.വി ഇബ്രാഹിം എം എൽ എയോട് ആവശ്യപ്പെട്ടു.

ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ എം സി സി കമ്മറ്റിയുടെ മുഖ്യരക്ഷാധികാരിയായി തിരഞ്ഞെടുത്ത കെ.പി സുലൈമാൻ ഹാജി(ചെയർമാൻ കെ.പി എസ് ബിസ്നസ് ഗ്രൂപ്പ്).
എൻ എർ ഐ സർട്ടിഫിക്കറ്റിന് പകരം നോർക്ക കാർഡ് ഒരു പ്രവാസി പ്രിവിലേജ് കാർഡായി പ്രഖ്യാപിച്ചാൽ അത് സർക്കാർ പ്രവാസികൾക്ക് നൽകുന്ന ഏറ്റവും വലിയ സഹായമാവും.
നിലവിൽ ഒരു എൻ ആർ ഐ സർട്ടിഫിക്കേറ്റ് ലഭിക്കാൻ വിവിധ രാജ്യങ്ങളിലുള്ള എംബസികളേയോ കോൺസുലേറ്റുകളെയോ സമീപിക്കണം. അതിന് ഫീസിന് പുറമെ ദിവസങ്ങളുടെ യാത്രാ ക്ലേശം അനുഭവിച്ച് അപേക്ഷ സമർപ്പിക്കുകയും ആഴ്ചകൾ കാത്തിരിക്കുകയും വേണം.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബാങ്കുകൾ ഉൾപ്പടെ സർക്കാർ സംവിധാനങ്ങളിലും എൻ ആർ ഐ ക്വാട്ടകളിലുള്ള ആനുകൂല്യങ്ങൾക്ക് എൻ ആർ ഐ സർട്ടിഫിക്കറ്റാണ് നിലവിൽ അർഹതയായി മാനദണ്ഡമാക്കുന്നത്. പകരം നോർക്കാ കാർഡ് മാനദണ്ഡമാക്കിയാൽ അത് പ്രവാസികൾക്ക് വളരെയധികം സഹായകരമാകുകയും മുഴുവൻ പ്രവാസികളും നോർക്കയിൽ അംഗത്വമെടുക്കുകയും ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രവാസി പെൻഷൻ,നോർക്ക കെയർ പ്ലസ് ഇൻഷൂറൻസ്,വിമാനയാത്രാ പ്രശ്നം എന്നിവ എം എൽ എയുടെ ശ്രദ്ധയിൽ പെടുത്തു.ഉന്നയിച്ച ആവശ്യങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താമെന്ന് എം എൽ എ ഉറപ്പ് നൽകി.
ശറഫിയ എല്ലാറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കൊണ്ടോട്ടി മുനിസിപ്പൽ കെ എം സി സി പ്രസിഡൻ്റ് നൗഷാദ് ആലങ്ങാടൻ അധ്യക്ഷത വഹിച്ചു. ജിദ്ദ കെ എം സി സി സെൻട്രൽ കമ്മറ്റി വൈസ്പ്രസിഡൻ്റ് ലത്തീഫ് മുസ്ലിയാരങ്ങാടി പരിപാടി ഉൽഘാടനം ചെയ്തു. മൊറയൂർ പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുൽ ജലീൽ മുണ്ടോടൻ, ജിദ്ദ മലപ്പുറം ജില്ല കെ എം സി സി ചെയർമാൻ കെ.കെ മുഹമ്മദ്, മണ്ഡലം പ്രസിഡൻ്റ് റഹ്മത്ത് അലി എരഞ്ഞിക്കൽ, ജനറൽ സെക്രട്ടറി അൻവർ വെട്ടുപ്പാറ, മുനിസിപ്പൽ ചെയർമാൻ യൂസഫ് കോട്ട, ജാഫർ അത്താണി, ശറഫു ഒഴുകൂർ, പൂന്തല ബീരാൻ ഹാജി, ഹസ്സൻ കൊണ്ടോട്ടി, ജംഷിബാവ കാരി, കബീർ നീറാട്, പി സി അബുബക്കർ, അബ്ദുൽ മജീദ്, ബാദ്ഷ മാസ്റ്റർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നെയ്യൻ നിഷാദ് സ്വാഗതവും സൈനു കാരി നന്ദിയും പറഞ്ഞു.



