Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 8
    Breaking:
    • കേരളത്തിൽ നാളെ ഓൺലൈൻ ടാക്സികൾ പണിമുടക്ക് നടത്തും
    • കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിംഗും ലോക്സഭ എം.പി പ്രിയ സരോജും വിവാഹിതരായി
    • ഓടുന്ന ബസില്‍ ഡ്രൈവര്‍ അബോധാവസ്ഥയിലായി, ഓടിയെത്തിയ കണ്ടക്ടര്‍ ബ്രേക്ക് പിടിച്ചത് രക്ഷയായി
    • ഹജ് സമ്പൂര്‍ണ വിജയം -മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍
    • ഹജ് യാത്രയുടെ ഓർമ്മ അനശ്വരമാക്കാൻ ഉപഹാരങ്ങൾ വാങ്ങിക്കൂട്ടി തീർത്ഥാടകർ, മക്ക വിപണിയിൽ വൻ ഉണർവ്വ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»UAE

    യു.എ.ഇയില്‍ റീട്ടെയില്‍ കേന്ദ്രം തുറന്ന് ലൂസിഡ് കാര്‍ കമ്പനി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/06/2024 UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് വന്‍ ഓഹരി പങ്കാളിത്തമുള്ള അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനിയായ ലൂസിഡ് യു.എ.ഇയിലെ ആദ്യ ചില്ലറ വ്യാപാര സ്റ്റുഡിയോ ദുബായില്‍ തുറന്നു. മധ്യപൗരസ്ത്യദേശത്ത് ലൂസിഡ് തുറക്കുന്ന രണ്ടാമത്തെ സ്റ്റുഡിയോ ആണ് ദുബായിലെത്. ആദ്യ സ്റ്റുഡിയോ നേരത്തെ റിയാദില്‍ തുറന്നിരുന്നു. ദുബായ് സ്റ്റുഡിയോ തുറന്നതോടെ ലോകമെങ്ങുമായി ലൂസിഡ് കമ്പനിക്കു കീഴിലെ സ്റ്റുഡിയോകളുടെ എണ്ണം 38 ആയി.
    സുസ്ഥിര ഊര്‍ജ പരിവര്‍ത്തനത്തിന്റെ ആക്കം മേഖലയില്‍ തുടരുകയും ഇലക്ട്രിക് വാഹനങ്ങളുടെ വിപണി വളരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍, യു.എ.ഇയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചത് കമ്പനിയുടെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ലൂസിഡ് മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്റും എം.ഡിയുമായ ഫൈസല്‍ സുല്‍ത്താന്‍ പറഞ്ഞു.

    ബ്രാന്‍ഡിനെ കുറിച്ച് പൂര്‍ണമായി അറിയാനുള്ള അവസരം ലൂസിഡ് സ്റ്റുഡിയോ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. കമ്പനിയുടെ തനതായ ഡിസൈന്‍ സൗന്ദര്യത്തെ ഉയര്‍ത്തിക്കാട്ടുന്ന വ്യതിരിക്തമായ ഇന്റീരിയര്‍ ഡിസൈനുകളിലുള്ള ഉല്‍പന്നങ്ങളെ കുറിച്ച വിവരങ്ങള്‍ നേടാനും കമ്പനി സ്റ്റുഡിയോകള്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നു. മധ്യപൗരസ്ത്യദേശത്ത് ലൂസിഡ് കമ്പനിയുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യവും മേഖലയില്‍ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കാനുള്ള പ്രതിബദ്ധതയും ലൂസിഡിന്റെ ദുബായിലെ പുതിയ സ്റ്റുഡിയോ പ്രതിഫലിപ്പിക്കുന്നു. യു.എ.ഇയിലെ ഉപഭോക്താക്കള്‍ക്ക് സമഗ്രമായ പിന്തുണ നല്‍കിക്കൊണ്ട് ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കില്‍ ദുബായിലെ ആദ്യത്തെ സേവന കേന്ദ്രം തുറക്കാനും ലൂസിഡ് തയാറെടുത്തുവരികയാണ്.
    റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയില്‍ ലൂസിഡ് ഇലക്ട്രിക് കാര്‍ ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വകുപ്പുകളുടെ ഉപയോഗത്തിന് ഒരു ലക്ഷം ഇലക്ട്രിക് കാറുകള്‍ക്ക് ലൂസിഡ് കമ്പനിക്ക് സൗദി ഗവണ്‍മെന്റ് നേരത്തെ കരാര്‍ നല്‍കിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റാബിഗ് പ്ലാന്റില്‍ വൈകാതെ ചില മോഡലുകള്‍ പൂര്‍ണമായും നിര്‍മിക്കുമെന്ന് ലൂസിഡ് മിഡില്‍ ഈസ്റ്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ ഫിറാസ് കാന്‍ഡല്‍ഫ്റ്റ് വെളിപ്പെടുത്തി. ആദ്യ ഘട്ടത്തില്‍ സൗദി പ്ലാന്റില്‍ അസംബ്ലി മാത്രമാണ് നടക്കുന്നത്. നിലവില്‍ പ്രതിവര്‍ഷം 5,000 കാറുകള്‍ അസംബ്ലി ചെയ്യാനുള്ള ശേഷിയാണ് റാബിഗ് പ്ലാന്റിനുള്ളത്.
    ലൂസിഡ് ഇലക്ട്രിക് കാറുകള്‍ റിയാദില്‍ പട്രോളിംഗിന് ഉപയോഗിക്കാനുള്ള പദ്ധതി സൗദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ട്. റിയാദില്‍ സംഘടിപ്പിച്ച വേള്‍ഡ് ഡിഫന്‍സ് ഷോയില്‍ അത്യാധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ച ലൂസിഡ് പട്രോള്‍ പോലീസ് വാഹനം ആഭ്യന്തര മന്ത്രാലയം പ്രദര്‍ശിപ്പിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ ലൂസിഡിന്റെ 100 ഇലക്ട്രിക് കാറുകള്‍ പട്രോള്‍ പോലീസ് വാഹനങ്ങളായി ഉപയോഗിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
    സൗദിയില്‍ പുതിയ ഫോര്‍വീല്‍ ഗ്രാവിറ്റി എസ്.യു.വി മോഡല്‍ അവതരിപ്പിക്കാന്‍ ലൂസിഡ് കമ്പനി ആലോചിക്കുന്നതായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. ഫോര്‍വീല്‍ ഗ്രാവിറ്റി എസ്.യു.വി മോഡല്‍ അടുത്തിടെ അമേരിക്കന്‍ വിപണിയില്‍ ലൂസിഡ് പുറത്തിറക്കിയിരുന്നു. ഒറ്റ ചാര്‍ജിംഗില്‍ 650 കിലോമീറ്ററിലേറെ ദൂരം ലഭിക്കുന്ന രണ്ടു ഇലക്ട്രിക് എന്‍ജിനുകളും മൊത്തം 1,080 കുതിരശക്തിയുമുള്ള മീഡിയം ക്ലാസ്, മൊത്തം 1,300 കുതിരശക്തിയുള്ള മൂന്നു ഇലക്ട്രിക് എന്‍ജിനുകളുള്ള സൂപ്പര്‍ ക്ലാസ് എന്നിവ അടക്കം വ്യത്യസ്ത വിഭാഗങ്ങളില്‍ ലൂസിഡ് ഫോര്‍വീല്‍ ഗ്രാവിറ്റി എസ്.യു.വി ലഭ്യമാണ്.
    കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് റാബിഗില്‍ ലൂസിഡ് കാര്‍ ഫാക്ടറി പ്രവര്‍ത്തനം തുടങ്ങിയത്. ജിദ്ദയില്‍ കാര്‍ ഷോറൂം തുറക്കാന്‍ പദ്ധതിയുണ്ടെന്നും റാബിഗ് ഫാക്ടറിയിലെ 55 ശതമാനം ജീവനക്കാരും സൗദികളാണെും ഫൈസല്‍ സുല്‍ത്താന്‍ പഞ്ഞു.

    സൗദിയിലെ ആദ്യ ഇലക്ട്രിക് കാര്‍ ഫാക്ടറിയാണ് റാബിഗ് ലൂസിഡ് കാര്‍ പ്ലാന്റ്. അമേരിക്കക്ക് പുറത്ത് ലൂസിഡ് കമ്പനി സ്ഥാപിക്കുന്ന ആദ്യ ഫാക്ടറിയാണ് സൗദിയിലെത്. പ്രതിവര്‍ഷം 1,55,000 കാറുകള്‍ നിര്‍മിക്കാനുള്ള ശേഷിയിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. തുടക്കത്തില്‍ ഇവിടെ കാറുകള്‍ അസംബ്ലി ചെയ്ത് നിര്‍മിക്കുക മാത്രമാണ് ചെയ്യുന്നത്. നേരത്തെ തയാറാക്കിയ സമയക്രമത്തെക്കാള്‍ കൂടിയ വേഗത്തിലാണ് ഫാക്ടറിയുടെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുതെന്ന് ഫൈസല്‍ സുല്‍ത്താന്‍ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കേരളത്തിൽ നാളെ ഓൺലൈൻ ടാക്സികൾ പണിമുടക്ക് നടത്തും
    08/06/2025
    കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിംഗും ലോക്സഭ എം.പി പ്രിയ സരോജും വിവാഹിതരായി
    08/06/2025
    ഓടുന്ന ബസില്‍ ഡ്രൈവര്‍ അബോധാവസ്ഥയിലായി, ഓടിയെത്തിയ കണ്ടക്ടര്‍ ബ്രേക്ക് പിടിച്ചത് രക്ഷയായി
    08/06/2025
    ഹജ് സമ്പൂര്‍ണ വിജയം -മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍
    08/06/2025
    ഹജ് യാത്രയുടെ ഓർമ്മ അനശ്വരമാക്കാൻ ഉപഹാരങ്ങൾ വാങ്ങിക്കൂട്ടി തീർത്ഥാടകർ, മക്ക വിപണിയിൽ വൻ ഉണർവ്വ്
    08/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.