ഫുജൈറ: ഫുജൈറയില്‍ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി നിര്യാതനായി. കണ്ണൂര്‍ അഴീക്കോട് സ്വദേശി മാവില വീട്ടില്‍ മുരളീധരന് എന്ന മുരളി നമ്പ്യാർ (56)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി നടക്കാന്‍ പോയി തിരിച്ചു വരുന്നതിനിടെ റോഡ് മുറിച്ചു കടക്കവെ ഫുജൈറ കോര്‍ണിഷില്‍ അപകടത്തിൽ പെടുകയായിരുന്നു. ഫുജൈറയിലെ കലാ സാംസ്കാരിക മേഖലകളില്‍ സജീവമായിരുന്ന മുരളി നമ്പ്യാർ
ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ശ്രീകല മുരളി. മക്കള്‍: ഗൗതം മുരളി, ജിതിന് മുരളി. ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group